നിരാഹാര സമരം ഒന്‍പതാം ദിവസം; ബ്ലോക്ക് പഞ്ചായത്ത് അംഗം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
വെള്ളറട: ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരം ഒന്‍പത് ദിവസം പിന്നിട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി അരുണിനെയാണ് ഗുരുതരാവസ്തയില് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പകരം മറ്റൊരു അംഗം ഷിജു നിരാഹാരസമരം ഏറ്റേടുത്തു.
വികലാംഗര്‍ക്ക് ബൈക്കുകള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിഷേതിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങളും വികലാംഗരും ചേര്‍ന്ന് നിരാഹാര സമരം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ വികലാംഗര്‍ക്ക് മുള്ചക്ര ബൈക്ക് നല്‍കുന്നതിന് തീരുമാനിച്ചിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് പ്രാജക്ട് പാസാക്കിയത്. 35 അംഗപരിമിതരെ തെരഞ്ഞെടുക്കുകയും പരിശിലനം നല്‍കുകയും ചെയ്തിരുന്നു.
ഷിജുവിന്റ നിരാഹാരസമരം പെരുങ്കടവിള മണ്ടലം പ്രസിഡന്റ് അംബലത്തറ ഗോപന്റ അധ്യക്ഷതയില്‍ യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ടലം ജനറല്‍ കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ നടക്കുമെന്ന് പറഞ്ഞ മുച്ചക്ക്ര ബൈക്ക് വിതരണം ആരംഭിച്ച ശേഷമെ നിരാഹാരസമരം അവസാനിപ്പികയുള്ളു വെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."