ആദരിക്കേണ്ടത് അന്നദാതാക്കളായ കര്‍ഷകരെയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
തിരുവനന്തപുരം: വലിയ ഉദ്യോഗമുള്ളവരെയല്ല മറിച്ച് നമ്മുടെ അന്നദാതാക്കളായ കര്‍ഷകരെയാണ് നാം ആദരിക്കേണ്ടതെന്ന് കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍ കുമാര്‍. പാറശാല പരശുവക്കല്‍ കൂരോട്ടുകോണം ഏലായില്‍ നടന്ന നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയശേഷം തരിശു കിടന്ന 39,000 ഏക്കര്‍ ഭൂമിയില്‍ പുതുതായി കൃഷി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മുപ്പതു വര്‍ഷമായി തരിശായി കിടന്ന കൂരോട്ടുകോണം ഏല, വെള്ളക്കെട്ടായി കിടക്കുകയായിരുന്നു.
പുതുതായി രണ്ടു തോടുകള്‍ നിര്‍മിച്ചും മറ്റൊരു തോട് നവീകരിച്ചുമാണ് ഇവിടം ഇപ്പോള്‍ കൃഷിക്ക് അനുയോജ്യമാക്കിയത്. പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തിന്റേയും പരശുവക്കല്‍ സഹകരണ സംഘത്തിന്റേയും പാടശേഖര സമിതിയുടേയും ശ്രമഫലമായാണ് കൂരോട്ടുകോണം വീണ്ടും പച്ചപ്പണിയുന്നത്.
പാറശാല മണ്ഡലത്തിലെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള സമ്പൂര്‍ണ കാര്‍ഷിക വികസന കര്‍മ പദ്ധതി തളിരിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ചാത്തന്നൂര്‍ കൃഷി ഓഫിസര്‍ എം.എസ് പ്രമോദ് ക്ലാസ് നയിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. പരശുവയ്ക്കല്‍ മോഹനന്‍, വി.ആര്‍ സലൂജ, എസ്. സുജാത, എസ്. സുരേഷ്, എച്ച്.എസ്. അരുണ്‍, എന്‍.വി അജയ കുമാര്‍, എസ്.വി ഷാജി, ജി.പി വിജയകുമാര്‍, കൃഷി വകുപ്പ് ജീവനക്കാര്‍, വിവിധ പഞ്ചായത്തംഗങ്ങള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."