പൊലിസ് സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങള്‍ മനഃസാക്ഷി മരവിപ്പിക്കുന്നത്: ബിന്ദു കൃഷ്ണ
കൊട്ടാരക്കര: പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം സി.പി.എം ഗുണ്ടകളും പൊലിസും സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകായാണെന്നും, സാധാരണക്കാരന് പോലും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രമസമാധാന നില തകരാറിലായെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് കൊട്ടാരക്കര കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ.
സി.പി.എം കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസര്‍, വെളിയം ശ്രീകുമാര്‍, ബേബി പടിഞ്ഞാറ്റിന്‍കര, ഇഞ്ചക്കാട് നന്ദകുമാര്‍, ആര്‍. രശ്മി, മീത്തിനാപ്പുഴ അജയന്‍, ദിനേശ് മംഗലശ്ശേരി, മുട്ടമ്പലം രഘു, വി. ഫിലിപ്പ്, നെല്ലിക്കുന്നം സുലോചന, കോശി കെ. ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."