കഠിനംകുളത്തെ ചില പൊലിസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില
കഠിനംകുളം: അഴിമതിക്കാരായ പൊലിസുകാരെ സേനയില്‍ അനുവദിക്കില്ലന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും കഠിനംകുളത്തെ ചില പൊലിസ് ഉദ്യോഗസ്ഥര്‍ ഇതിന് പുല്ലുവിലയാണ് കാണിക്കുന്നതെന്ന് അടുത്തിടെയുïായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഇവിടുത്തെ അഴിമതിക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു ഡെസനിലേറെ പരാതിയുïായിട്ടും നടപടിയെടക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
യുവാവിന്റെ മൂക്കിനിടിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്തിടേï കേസ് ഒതുക്കിയതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഉദ്യാഗസ്ഥന്‍ പ്രതിഭാഗത്തെ ആളുകളോടൊപ്പം മദ്യപിച്ചുകൊïിരിക്കുന്ന വീഡിയോ സംഭാഷണം പുറത്തായതാണ് ഏറ്റൊവുമിടവിലത്തെ സംഭവം.
ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചതിന് കഠിനംകുളത്തെ നാല് പൊലിസുകാര്‍ക്കെതിരേ റിപ്പോര്‍ട്ട് കൊടുത്ത് അവരെ സ്ഥലം മാറ്റിച്ച രഹസ്യാന്വേഷണ ഉദ്യാഗസ്ഥനാണ് പ്രതികളുടെ ആള്‍ക്കാര്‍ ഒരുക്കിയ മദ്യസല്‍ക്കാരത്തിനിടെ കുടുങ്ങി വീഡിയോ വഴി പുറത്തായത്.
ചെമണ്ണ് ലോറി തടഞ്ഞ് കൈക്കൂലി വാങ്ങിയ സംവത്തില്‍ ഇവിടുത്തെ എ.എസ്.ഐ അടക്കം രïുപേര്‍ ഇപ്പോഴും പുറത്താണ്. ഇവര്‍ക്കെതിരേ വകുപ്പ് തല അന്വേഷണം നടന്നുവരുകയാണ്. അതിനിടയിലാണ് പൊലിസിന്റെ വീഴ്ചകള്‍ പോലും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കേï രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുടെ ആള്‍ക്കാരുമായി മദ്യപിച്ച് കേസൊതുക്കാന്‍ ശ്രമിച്ച് മറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥകര്‍ക്ക് കൂടി നാണകേടുïാക്കിയിരിക്കുന്നത്.
മുന്‍പ് പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ട മണല്‍ ലോറിയുടെ ബാറ്ററി പൊലിസുകാര്‍ മറിച്ചുവിറ്റ സംഭവവും ഇവിടെയുï്. അത് പിന്നീട് സ്ഥലമാറ്റത്തില്‍ ഒതുങ്ങി. നേരത്തെ കടയ്ക്കാവൂര്‍ സി.ഐയുടെ കീഴിലായിരുന്നു ഈ സ്റ്റേഷന്‍. ജനുവരിയോടെ അത് വെട്ടി മാറ്റി ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ കീഴിലാക്കിയതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാകുയും അഴിമതിയുടെ കൂത്തരങ്ങായി മാറുകയും ചെയ്തു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഓഫിസിന്റെ കീഴില്‍ 16 പൊലിസ് സ്റ്റേഷനാണുള്ളത്. എന്നാല്‍ കഠിനംകുളത്തേക്ക് ഡിവൈ.എസ്.പി ഓഫിസിന്റെ ഇടപെടല്‍ ഇല്ലെന്ന ആക്ഷേപം വ്യാപകമാണ്.കഠിനംകുളം: അഴിമതിക്കാരായ പൊലിസുകാരെ സേനയില്‍ അനുവദിക്കില്ലന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും കഠിനംകുളത്തെ ചില പൊലിസ് ഉദ്യോഗസ്ഥര്‍ ഇതിന് പുല്ലുവിലയാണ് കാണിക്കുന്നതെന്ന് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഇവിടുത്തെ അഴിമതിക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു ഡെസനിലേറെ പരാതിയുണ്ടായിട്ടും നടപടിയെടക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
യുവാവിന്റെ മൂക്കിനിടിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്തിടേണ്ട കേസ് ഒതുക്കിയതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ ഉദ്യാഗസ്ഥന്‍ പ്രതിഭാഗത്തെ ആളുകളോടൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്ന വീഡിയോ സംഭാഷണം പുറത്തായതാണ് ഏറ്റൊവുമിടവിലത്തെ സംഭവം.
ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചതിന് കഠിനംകുളത്തെ നാല് പൊലിസുകാര്‍ക്കെതിരേ റിപ്പോര്‍ട്ട് കൊടുത്ത് അവരെ സ്ഥലം മാറ്റിച്ച രഹസ്യാന്വേഷണ ഉദ്യാഗസ്ഥനാണ് പ്രതികളുടെ ആള്‍ക്കാര്‍ ഒരുക്കിയ മദ്യസല്‍ക്കാരത്തിനിടെ കുടുങ്ങി വീഡിയോ വഴി പുറത്തായത്.
ചെമണ്ണ് ലോറി തടഞ്ഞ് കൈക്കൂലി വാങ്ങിയ സംവത്തില്‍ ഇവിടുത്തെ എ.എസ്.ഐ അടക്കം രണ്ടുപേര്‍ ഇപ്പോഴും പുറത്താണ്. ഇവര്‍ക്കെതിരേ വകുപ്പ് തല അന്വേഷണം നടന്നുവരുകയാണ്. അതിനിടയിലാണ് പൊലിസിന്റെ വീഴ്ചകള്‍ പോലും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കേണ്ട രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളുടെ ആള്‍ക്കാരുമായി മദ്യപിച്ച് കേസൊതുക്കാന്‍ ശ്രമിച്ച് മറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥകര്‍ക്ക് കൂടി നാണകേടുണ്ടാക്കിയിരിക്കുന്നത്.
മുന്‍പ് പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ട മണല്‍ ലോറിയുടെ ബാറ്ററി പൊലിസുകാര്‍ മറിച്ചുവിറ്റ സംഭവവും ഇവിടെയുണ്ട്. അത് പിന്നീട് സ്ഥലമാറ്റത്തില്‍ ഒതുങ്ങി. നേരത്തെ കടയ്ക്കാവൂര്‍ സി.ഐയുടെ കീഴിലായിരുന്നു ഈ സ്റ്റേഷന്‍. ജനുവരിയോടെ അത് വെട്ടി മാറ്റി ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ കീഴിലാക്കിയതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാകുയും അഴിമതിയുടെ കൂത്തരങ്ങായി മാറുകയും ചെയ്തു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഓഫിസിന്റെ കീഴില്‍ 16 പൊലിസ് സ്റ്റേഷനാണുള്ളത്. എന്നാല്‍ കഠിനംകുളത്തേക്ക് ഡിവൈ.എസ്.പി ഓഫിസിന്റെ ഇടപെടല്‍ ഇല്ലെന്ന ആക്ഷേപം വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."