HOME
DETAILS

വായ്പാ കുടിശികയുടെ പേരില്‍ ഗൃഹനാഥനെ ഇറക്കി വിട്ടു

  
backup
April 12 2018 | 03:04 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf-2

 

ചെങ്ങന്നൂര്‍: വായ്പാകുടിശികയുടെ പേരില്‍ പാവപ്പെട്ട ഗൃഹനാഥന്റെ വീട് ബാങ്ക് അധികാരികള്‍ പൂട്ടി.
തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി മഴുക്കീര്‍ കീഴ്മുറിയില്‍ കുമാര്‍ ഭവനത്തില്‍ സി.കെ കൃഷ്ണന്‍കുട്ടി (58) യെയാണ് ന്യൂജനറേഷന്‍ ബാങ്കായ മഹീന്ദ്ര ഹോം ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ പുറത്താക്കി വീടു പൂട്ടി മുദ്ര വച്ചത്.
ബാങ്കിന്റെ തിരുവല്ല ബ്രാഞ്ചില്‍ 2016 ജൂലൈയില്‍ 1,29,000 രൂപ വീട് പുതുക്കി പണിയാനായി വായ്പയെടുത്തിരുന്നു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച വീടിനായിരുന്നു പുനുരദ്ധാരണ വായ്പ. മാസം മൂവായിരം രൂപയായിരുന്നു തിരിച്ചടവ്. കൂലിപ്പണിക്കാരായ കൃഷ്ണന്‍കുട്ടിയുടെയും ഭാര്യ കുഞ്ഞുമോള്‍ (46) , മകന്‍ കൃഷ്ണകുമാര്‍ (24) എന്നിവരുടെ പേരിലായിരുന്നു വായ്പ. പത്തു മാസം കൃത്യമായി ബാങ്കില്‍ തുക അടച്ചിരുന്നു. ഇതിനിടയിലാണ് ഭാര്യ കുഞ്ഞുമോള്‍ (46) കാന്‍സര്‍ രോഗബാധിതയായത്. ചികിത്സാ ചിലവുകള്‍ താങ്ങാവുന്നതിലേറെയായപ്പോള്‍ ലോണ്‍ തിരിച്ചടവ് തുക മുടങ്ങി. 2017 ജനുവരിയില്‍ കുഞ്ഞുമോള്‍ മരിച്ചു. ഇരു കാല്‍മുട്ടുകളുടേയും ബലം ക്ഷയിച്ചതിനാല്‍ കൃഷ്ണന്‍ കുട്ടിക്ക് തുടര്‍ന്ന് ജോലിക്കു പോകാന്‍ കഴിഞ്ഞില്ല. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ 2,29,149 രൂപ തിരികെ അടയ്ക്കുവാന്‍ ബാങ്ക് നോട്ടീസ് നല്‍കി.
സാമ്പത്തികമായി തീര്‍ത്തും പരാധീനതയില്‍ ഉള്ളപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കതകില്‍ നോട്ടീസുകള്‍ പതിപ്പിച്ചിരുന്നത്. ജപ്തി ഒഴിവാക്കാന്‍ നാലു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടതായി കൃഷ്ണന്‍ കുട്ടി പറഞ്ഞു .തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി വീടിന്റെ കതകുകള്‍ പൂട്ടി മുദ്ര വച്ച ശേഷം തിരിച്ചു പോയി. ഈ സമയം കൃഷ്ണന്‍കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരിച്ചു വന്ന കൃഷ്ണന്‍കുട്ടി അയല്‍ വീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു.വിവരമറിഞ്ഞ് സംസ്ഥാന പട്ടികജാതി കമ്മിഷന്‍ അംഗം എസ്. അജയകുമാര്‍ വീട് സന്ദര്‍ശിച്ചു . പരാതി പരിശോധിച്ച ശേഷം ബാങ്ക് അധികൃതര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്. അജയകുമാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago