ഫ്രാന്‍സിസ് ജോര്‍ജിന്റെ വേദിയില്‍ കേരളാ കോണ്‍. ജില്ലാ പ്രസിഡന്റ്
തൊടുപുഴ: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വേദിയില്‍ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് പങ്കെടുത്തത് മുന്‍നിര്‍ത്തി ജോസഫ് - മാണി വിഭാഗക്കാര്‍ തുറന്ന പോരിലേക്ക്. ജോസഫ് വിഭാഗക്കാരനായ ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്ബിനെതിരെ മാണി വിഭാഗക്കാരനായ വൈസ് പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് അടിമാലി കൂമ്പന്‍പാറ ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസ സമരത്തിന് പിന്‍തുണയുമായി എം ജെ ജേക്കബ്ബ് എത്തിയതാണ് മാണി വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഏറെ നാളുകളായി ജോസഫ്-മാണി വിഭാഗക്കാര്‍ ജില്ലയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത് . കെ.എം. മാണിയോടും മകന്‍ ജോസ് കെ മാണിയോടുമുള്ള എതിര്‍പ്പ് മൂലമാണ് മുന്‍ ഇടുക്കി എം പി യും ജോസഫ് വിഭാഗം മുതിര്‍ന്ന നേതാവുമായിരുന്ന ഫ്രാന്‍സീസ് ജോര്‍ജ്ജും കൂട്ടരും പാര്‍ട്ടി വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗക്കാരനായ റോഷി അഗസ്റ്റിനെതിരെ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ഫ്രാന്‍സീസ് ജോര്‍ജ്ജ് മല്‍സരിച്ചതും മാണി വിഭാഗത്തിന് ഫ്രാന്‍സിസ് ജോര്‍ജ്ജിനോടുള്ള എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായിരുന്നു.
ഇതിനിടെ യു ഡി എഫുമായി ബന്ധംവിട്ട മാണി എല്‍ ഡി എഫില്‍ കയറിപ്പറ്റാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജോസഫ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പാണ് മാണിയുടെ ശ്രമം പാര്‍ട്ടിക്കുള്ളില്‍ പരാജയപ്പെടാന്‍ കാരണം. മാണിക്കും മകനും പാര്‍ട്ടിക്കുള്ളില്‍ സ്വാധീനം കുറയുന്നതും ജില്ലയില്‍ മാണി വിഭാഗത്തെ അസ്വസ്ഥരാക്കുന്നുണ്ട്. ഫ്രാന്‍സീസ് ജോര്‍ജ്ജിന്റെ സമര പന്തലില്‍ പിന്തുണയുമായി പോയത് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചിട്ടാണെന്നാണ് എം ജെ ജേക്കബിന്റെ വിശദീകരണം. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് മാണി വിഭാഗക്കാരനും ജോസ് കെ മാണിയുടെ അടുത്തയാളുമായ ജിമ്മി മറ്റത്തിപ്പാറ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തിയിട്ടുള്ളത്.
അടിയന്തിരമായി ജില്ലാ കമ്മറ്റി വിളിച്ചു ചേര്‍ത്ത് ഏതൊക്കെ നേതാക്കളുമായി ആലോചിച്ചിട്ടാണ് സമര പന്തലില്‍ പോയതെന്ന് വ്യക്തമാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിയെ നിരന്തരമായി ആക്ഷേപിക്കുകയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കുകയും ചെയ്ത ഫ്രാന്‍സീസ് ജോര്‍ജ്ജിന്റെ സമരത്തിന് പിന്തുണയുമായി പോയത് എത്ര ന്യായീകരിച്ചാലും പൊറുക്കാന്‍ സാധിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്കും ചെയര്‍മാനുംവര്‍ക്കിംഗ് ചെയര്‍മാനും പരാതി നല്‍കാനിരിക്കുകയാണ് ജില്ലയിലെ മാണി വിഭാഗം നേതാക്കള്‍. വരും ദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസ്സിനുള്ളില്‍ വന്‍ ഉരുള്‍ പൊട്ടലിന് ഇത് വഴി വെക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."