സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ശക്തമായ നിയമം വേണമെന്ന്
പാലക്കാട്: രാജ്യത്ത് സ്വകാര്യധനകാര്യസ്ഥാപനങ്ങളുടെ ചൂഷണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ശക്തവും കുറ്റമറ്റതും ശിക്ഷാര്‍ഹവുമായ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് ആന്റി കറപ്ഷന്‍സ് പീപ്പിള്‍സ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങളെ സേവിക്കാനുള്ള വിവിധ പദ്ധതികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിന്റെ മറവില്‍ നടത്തുന്ന പല സ്വകാര്യധനകാര്യ സ്ഥാപനങ്ങളും ''വട്ടിപ്പലിശക്കാരുടെ''തിനേക്കാള്‍ മോശമായ രീതിയിലാണ് ജനങ്ങളെ പിഴിഞ്ഞെടുക്കുന്നത്.
ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും പല ലോണകളും അനുവദിക്കുന്നുണ്ടെങ്കിലും, അവ ലഭിക്കുന്നതിനുള്ള നിബന്ധനകളും കാലതാമസങ്ങളുമാണ് പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലും ചേരി പ്രദേശങ്ങളിലും ജനങ്ങളെ കടക്കെണിയിലാക്കിക്കൊണ്ടുള്ള പലതരം പേരിലുള്ള സ്വകാര്യധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പ്. കുടുംബശ്രീ അയല്‍ക്കൂട്ടം മാതൃകയില്‍ കുറഞ്ഞത് പത്തു വനിതകളെ സംഘടിപ്പിച്ച് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്ത് 34% വരെ പലിശ വസൂലാക്കിക്കൊണ്ടാണ് സ്വകാര്യധനകാര്യകമ്പനികളുടെ ഏജന്റുമാര്‍ പണം നല്‍കി പിരിവ് നടത്തുന്നത്.
ഇവരുടെ വലയില്‍ കുടുങ്ങിയവര്‍ മണിചെയിനിലെ കണ്ണികളാകുന്ന തോടുകൂടി എന്ത് സാധനങ്ങളും കൂടിയ നിരക്കില്‍ വിറ്റഴിക്കുകയും ചെയ്യുന്നതായാണ് അറിയുന്നത്. പലരും കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനാകാതെ ആത്മഹത്യയുടെ വക്കിലാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി. ആയതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന - ജില്ലാ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആന്റി കറപ്ഷന്‍സ് ജില്ലാ പ്രസിഡണ്ട് എ.കെ. സുല്‍ത്താന്‍ അധ്യക്ഷനായി. സെക്രട്ടറി സി.കെ. വിനോദ്കുമാര്‍ തൃത്താല, ടി.ടി. ഹസ്സന്‍ പട്ടാമ്പി, അബ്ദുള്‍ ഗഫൂര്‍ മണ്ണാര്‍ക്കാട്, എം. രാധാകൃഷ്ണന്‍, എം. അഖിലേഷ്‌കുമാര്‍, പി.എസ്. ഗോപി, ടി.ആര്‍. കണ്ണന്‍, പി.ബി. ശ്രീനാഥ്, എ. നാസര്‍ മുഹമ്മദ്, കെ.എ. രഘുനാഥന്‍, എം. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."