ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാംപില്‍ വൈദ്യുതി നല്‍കിയില്ല: കെ.എസ്.ഇ.ബിക്കെതിരേ വകുപ്പു മന്ത്രിക്കു പരാതി
കൊടുങ്ങല്ലൂര്‍: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാംപില്‍ വൈദ്യുതി നല്‍കിയില്ല. കെ.എസ്.ഇ.ബിക്കെതിരേ വകുപ്പു മന്ത്രിക്കു പരാതി.
കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളിലുള്ള ഗുണഭോക്താക്കള്‍ക്കു ആര്‍.എസ്.ബി.വൈ കാര്‍ഡ് പുതുക്കുന്നതിനുള്ള ക്യാംപ് ഈ മാസം എട്ടിനാണു സംഘടിപ്പിച്ചത്.
ശൃംഗപുരം ബോയ്‌സ് എല്‍.പി സ്‌കൂളിലെ ക്യാംപില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നു നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനീയറുമായി ബന്ധപ്പെട്ടു ഉച്ചവരെ വൈദ്യുതി നല്‍കണമെന്നു ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മകമായ മറുപടിയാണു ലഭിച്ചത്. തുടര്‍ന്നു അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുമായി ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.
കറന്റില്ലാതെ വന്നതിനാല്‍ ക്യാംപിലെത്തിയ പലരും മടങ്ങിപ്പോകേണ്ടി വന്നു. പിന്നീടു ക്യാംപ് മറ്റൊരിടത്തേക്കു മാറ്റി. തൊഴിലാളികള്‍ക്കും മറ്റും സൗകര്യപ്രദമായ ദിവസമെന്ന നിലയിലാണു ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ ക്യാംപ് ഞായറാഴ്ച്ച സംഘടിപ്പിച്ചതെന്നും കുറച്ചു നേരമെങ്കിലും വൈദ്യുതി നല്‍കാനുള്ള സാമാന്യ മര്യാദ പോലും പ്രകടിപ്പിക്കാന്‍ കൊടുങ്ങല്ലൂരിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു കെ.എസ്.ഇ.ബി കൊടുങ്ങല്ലൂര്‍ ഒന്നാം നമ്പര്‍ സെക്ഷനിലെ അസി. എന്‍ജിനീയര്‍, ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ സ്ഥലം മാറ്റുകയും അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും ചെയ്യണമെന്നു നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ വൈദ്യുതി വകുപ്പ് മന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂര്‍: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാംപില്‍ വൈദ്യുതി നല്‍കിയില്ല. കെ.എസ്.ഇ.ബിക്കെതിരേ വകുപ്പു മന്ത്രിക്കു പരാതി.
കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളിലുള്ള ഗുണഭോക്താക്കള്‍ക്കു ആര്‍.എസ്.ബി.വൈ കാര്‍ഡ് പുതുക്കുന്നതിനുള്ള ക്യാംപ് ഈ മാസം എട്ടിനാണു സംഘടിപ്പിച്ചത്.
ശൃംഗപുരം ബോയ്‌സ് എല്‍.പി സ്‌കൂളിലെ ക്യാംപില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നു നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനീയറുമായി ബന്ധപ്പെട്ടു ഉച്ചവരെ വൈദ്യുതി നല്‍കണമെന്നു ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മകമായ മറുപടിയാണു ലഭിച്ചത്. തുടര്‍ന്നു അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുമായി ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.
കറന്റില്ലാതെ വന്നതിനാല്‍ ക്യാംപിലെത്തിയ പലരും മടങ്ങിപ്പോകേണ്ടി വന്നു. പിന്നീടു ക്യാംപ് മറ്റൊരിടത്തേക്കു മാറ്റി. തൊഴിലാളികള്‍ക്കും മറ്റും സൗകര്യപ്രദമായ ദിവസമെന്ന നിലയിലാണു ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ ക്യാംപ് ഞായറാഴ്ച്ച സംഘടിപ്പിച്ചതെന്നും കുറച്ചു നേരമെങ്കിലും വൈദ്യുതി നല്‍കാനുള്ള സാമാന്യ മര്യാദ പോലും പ്രകടിപ്പിക്കാന്‍ കൊടുങ്ങല്ലൂരിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു കെ.എസ്.ഇ.ബി കൊടുങ്ങല്ലൂര്‍ ഒന്നാം നമ്പര്‍ സെക്ഷനിലെ അസി. എന്‍ജിനീയര്‍, ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ സ്ഥലം മാറ്റുകയും അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും ചെയ്യണമെന്നു നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ വൈദ്യുതി വകുപ്പ് മന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."