ജില്ലാ ആശുപത്രി: പ്രശ്ന പരിഹാരത്തിന് എം.എല്‍.എയുടെ ഇടപെടല്‍
തിരൂര്‍: പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ സി. മമ്മൂട്ടി എം.എല്‍.എ അടിയന്തര യോഗം വിളിച്ചു.
കോടികണക്കിന് രൂപ ചെലവില്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങള്‍ വര്‍ഷങ്ങളായി പൂര്‍ണമായും ഉപയോഗിക്കാതെ കിടക്കുന്നത് സംബന്ധിച്ചും രോഗികള്‍ക്കായുള്ള ലിഫ്റ്റ് ഉപയോഗ യോഗ്യമാക്കാന്‍ നടപടിയില്ലാത്തത് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.എല്‍.എ ഇടപെട്ടത്.
സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ പലതും പാതിവഴിയില്‍ നിലച്ചത് കണക്കിലെടുത്ത് പരിഹാര നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും ഇതിനാവശ്യമായ സഹായം നല്‍കാമെന്നും എം.എല്‍.എ ഉദ്യോഗസ്ഥരെ അറിയിച്ചു. എത്രയും വേഗം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ യോഗത്തില്‍ രേഖപ്പെടുത്തി.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ്, ജില്ലാ ആശുപത്രിയിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."