ആരോഗ്യ രംഗത്തെ ചൂഷണത്തിന് ബദല്‍ സഹകരണ ആശുപത്രികള്‍: കോടിയേരി
തിരൂര്‍: ആരോഗ്യമേഖലയിലെ കടുത്ത ചൂഷണത്തിന് ബദലാകാന്‍ സഹകരണ ആശുപത്രികള്‍ക്കേ കഴിയൂഎന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രിയില്‍ ഇമ്പിച്ചിബാവയുടെ ജന്മശതാബ്ദി പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി വിനിയോഗിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഇമ്പിച്ചിബാവയെന്നും കോടിയേരി പറഞ്ഞു.
ജന്മശതാബ്ദിയുടെ ഭാഗമായി ആശുപത്രി പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ഇമ്പിച്ചിബാവയുടെ സന്തത സഹചാരി മുല്ലശ്ശേരി ചങ്ങരം കുമരകത്ത് ശിവരാമന് നല്‍കി കൊടിയേരി നിര്‍വഹിച്ചു. ഇമ്പിച്ചിബാവയുടെ പ്രതിമ നിര്‍മിച്ച ശില്‍പി ചിത്രനെ കൊടിയേരി പൊന്നാടയണിയിച്ച് ആദരിച്ചു. ആശുപത്രി ചെയര്‍മാന്‍ പി. ജ്യോതി ഭാസ് അധ്യക്ഷനായി.
ഇമ്പിച്ചിബാവയുടെ സഹധര്‍മിണി ഫാത്തിമ ടീച്ചര്‍, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ ദാസ്, ഏരിയാ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി, എ. ശിവദാസന്‍, പി. കുമാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."