കുടിവെള്ളം മുടങ്ങി: മധുമല പൈപ്പ്ലൈന് സ്ഥാപിക്കുന്നത് തടഞ്ഞു
കാളികാവ്: കുടിവെള്ളം മുടങ്ങിയതോടെ മധുമല പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അഞ്ചച്ചവിടി മൂച്ചിക്കല്‍ കളപ്പാട്ടുമുണ്ട പ്രദേശവാസികള്‍ തടഞ്ഞു. മധുമല കുടിവെള്ള പദ്ധതിയില്‍നിന്ന് കുടിവെള്ളം ലഭിക്കാത്തതിനാല്‍ ഏമങ്ങാട് പ്രദേശത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടയുകയായിരുന്നു.
പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്നതിന് തൊട്ട് താഴെയാണ് കളപ്പാട്ടുമുണ്ട സ്ഥിതി ചെയ്യുന്നത്. എസ്.സി കോളനി ഉള്‍പ്പടെ നൂറിലധികം കുടുംബങ്ങളാണ് കളപ്പാട്ടുമുണ്ടയില് താമസിക്കുന്നത്. 16 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള മധുമല കുടിവെള്ള പദ്ധതിയില്‍നിന്ന് പ്രദേശവാസികള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വളരെ പ്രയാസപ്പെട്ടാണ് നാട്ടുകാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. കോളനിയുടെ തൊട്ടടുത്ത് വലിയൊരു കുടിവെളള പദ്ധതിയുണ്ടായിട്ടും ഞങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും ഞങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത് സമരവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."