ദുരിതം തിന്ന് മുളഞ്ചിറ കോളനിക്കാര്‍
തേലമ്പറ്റ: തെരഞ്ഞെടുപ്പ് കാലമെത്തിയാല്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ തേലമ്പറ്റ-മുളംചിറ കോളനിയില്‍ ആളൊഴിഞ്ഞ നേരമുണ്ടാകില്ല. വികസനവും സാമ്പത്തിക സാഹായ വാഗ്ദാനങ്ങളും നിറഞ്ഞൊഴുകും. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോളനിയില്‍ ഒന്നുമില്ലായ്മയുടെ വേദന തിന്ന് കോളനിക്കാര്‍ മാത്രമാകും.
കാലങ്ങളായി തുടരുന്ന ഈ പ്രക്രിയക്ക് ഇതുവരെ മാറ്റമൊന്നുമുണ്ടായിട്ടില്ല. 78-ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. താമസിക്കാന്‍ വാസയോഗ്യമായ വീടുകളോ വൈദ്യുതിയോ ആവശ്യത്തി കുടിവെള്ളമോ ഇല്ലാതെയാണ് കോളനിക്കുള്ളിലെ കുടുംബങ്ങളുടെ ജീവിതം. വൈദ്യുതി കോളനിയില്‍ എത്തിയിട്ടുണ്ടങ്കിലും ഒരു കുടുംത്തിന് പോലും വൈദ്യുതി കണക്ഷന് നല്‍കിയിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച പത്തോളം വീടുകള്‍ ഇന്നും തറയിലൊതുങ്ങി നില്‍ക്കുകയാണ്. കരാറുകാരന് കോളനിക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങി മുങ്ങിയതാണ് വീടുകള്‍ തറയിലൊതുങ്ങാന് കാരണം. പുതിയ വീട് നിര്‍മിക്കുന്നതിനായി ഉണ്ടായിരുന്ന വീട് പൊളിച്ച കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. താല്‍ക്കാലിക കൂരക്കുള്ളിലാണ് നിലവില്‍ കുടുംബങ്ങള്‍ കുട്ടികളുമായി കഴിയുന്നത്. വീടില്ലാത്തതിനെ തുടര്‍ന്ന് ഒരു വീട്ടില്‍ അഞ്ചു കുടുംബങ്ങള്‍ വരെ താമസിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് ഇവിടെ തമ്പടിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലന്ന് കോളനിക്കാര്‍ പറയുന്നു. ഭരണകൂടങ്ങള്‍ മാറിമാറി വന്നെങ്കിലും കോളനിയില്‍ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. കോളനിയോടുള്ള അവഗണന അവസാനിപ്പിച്ച് കോളനിയിലെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."