'പ്രതിയോഗികളെ വധിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതി'
കൊണ്ടോട്ടി: രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നതാണ് കമ്യൂണിസത്തിന്റെ രീതിയെന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. ജനമോചന യാത്രയ്ക്കു ജില്ലയിലെ ആദ്യ സ്വീകരണയോഗമായ കൊണ്ടോട്ടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നതാണ് കമ്മ്യൂണിസത്തിന്റെ രീതി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 24 പേരാണ് കേരളത്തില്‍ കൊല ചെയ്യപ്പെട്ടത്. കേരളത്തില്‍ പൊലിസിന്റെ ക്രൂരതയും അതിക്രമവും വര്‍ധിച്ചു. കഴിഞ്ഞ ദിവസം ചെറുപ്പക്കാരനെ ലോക്കപ്പിലിട്ട് അതിക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നും ഹസന് പറഞ്ഞു. രാജ്യത്തിന്റെ കാവല്ക്കാരന് എന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോദി രാജ്യത്തെ കൊളളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 11ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിന്റെ നേതൃത്വത്തില്‍ ജില്ലാതിര്‍ത്തിയായ ഐക്കരപ്പടിയില്‍ യാത്രക്ക് സ്വീകരണം നല്കി. വി.വി പ്രകാശ് അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്, യു.എ ലത്തീഫ്, കെ.പി അനില്‍കുമാര്‍, ബെന്നി ബെഹനാന്,അഡ്വ. ടി. സിദ്ദീഖ്, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്, കെ.പി കുഞ്ഞിക്കണ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."