രാജ്യം ഭരിക്കുന്നത് സാമൂഹ്യതിന്മ മുഖമുദ്രയാക്കിയ സര്‍ക്കാര്‍: സാദിഖലി തങ്ങള്‍
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് നയിക്കുന്ന ജനമോചന യാത്രയ്ക്കു മലപ്പുറത്തു സ്വീകരണം നല്കി. നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമൂഹ്യ തിന്മകളെ മുഖമുദ്രയാക്കിയ സര്‍ക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ നോക്കുകുത്തിയാക്കിയാണ് ഇരു സര്‍ക്കാരുകളും ഭരണം നടത്തുന്നത്. ജനങ്ങളോട് അകലം പാലിക്കുന്ന സര്‍ക്കാരുകള്‍ പരാജയമാണെന്നും ജനങ്ങളോട് അടുക്കുമ്പോഴേ ഭരണാധികാരികളെ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഡി.ഡി.സി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷനായി. എം.എം ഹസന്, ബെന്നി ബെഹനാന്, ശൂരനാട് രാജശേഖരന്, പി.എ സലീം, രാജ്മോഹന്‍ ഉണ്ണിത്താന്, ജോണ്സണ് എബ്രഹാം, കെ.പി കുഞ്ഞിക്കണ്ണന്, ഐ.കെ രാജു, വി.എ കരീം, വി. അജയ് മോഹന്‍, നൗഷാദ് മണ്ണിശ്ശേരി, വി. അബ്ദുല്‍ മജീദ്, ഇ. മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ജില്ലയില്‍ കൊണ്ടോട്ടി, നിലമ്പൂര്‍,മലപ്പുറം, എടപ്പാള്‍ എന്നിവിടങ്ങളിലാണ് യാത്രയ്ക്കു സ്വീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."