പച്ചപ്പ്: ഗ്രാമപഞ്ചായത്ത്തല കമ്മിറ്റി രൂപീകരിച്ചു
കല്‍പ്പറ്റ: നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ മുട്ടില്‍ ഗ്രാമപഞ്ചായത്ത്തല കമ്മിറ്റിയുടെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ആദിവാസി കര്‍ഷക ബന്ധം മെച്ചപ്പെടുത്തുകയും വാര്‍ഡിലുള്ള വിഭവങ്ങളുടെ ഉപയോഗം, കുടിവെള്ള ലഭ്യത എന്നിവ വര്‍ധിപ്പിച്ച് ഹരിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള സംയുക്ത പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികളുണ്ടാക്കും. 30 വീടുകള്‍ ഉള്‍ക്കൊള്ളുന്ന വീട്ട് കൂട്ടവും നാല് കുടുംബങ്ങള്‍ ഉള്‍കൊള്ളുന്ന നാട്ട്കൂട്ടവും രൂപീകരിക്കും. പഞ്ചായത്തിന്റെ പദ്ധതികളുമായി ബന്ധിപ്പിച്ചുള്ള സമഗ്ര വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പഞ്ചായത്ത് തല കമ്മിറ്റി ചെയര്‍മാനായി മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം കണ്‍വീനറായി എല്‍.എസ്.ജി.ഡി ഓവര്‍സീയര്‍ ഹരി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അധ്യക്ഷയായി. ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ് പദ്ധതി വിശദീകരിച്ചു.
വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത്‌വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന ഷാഹൂല്‍, വാര്‍ഡ് മെംബര്‍മാരായ ഭരതന്‍ പി, ബാലകൃഷണന്‍ എം.സി, ആയിഷാബി, ബബിത രാജീവന്‍, നദീറ മുജീബ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലീന സി നായര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.ജി സുകുമാരന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."