ഗൂഡല്ലൂരില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു
ഗൂഡല്ലൂര്‍: വേനല്‍ ശക്തമായതോടെ ഗൂഡല്ലൂര്‍ നഗരസഭാ പരിതിയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു. ശക്തമായ വെയിലും ആവശ്യാനുസൃതം വേനല്‍മഴ ലഭിക്കാത്തതുമാണ് ജല ക്ഷാമം രൂക്ഷമാകാനുള്ള പ്രധാനകാരണം. ഇതേതുടര്‍ന്ന് തടയണകളിലും കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഇത് ശുദ്ധജലക്ഷാമം രൂക്ഷമാകുന്നതിന് കാരണമാവുകയാണ്.
ഗൂഡല്ലൂര്‍ നഗരസഭയിലുള്ള 21 വാര്‍ഡുകളില്‍ അത്തിപ്പാളി, കാരമൂലം ഒ.വി.എച്ച് റോഡ്, കെ.കെ നഗര്‍, കോത്തര്‍ വയല്‍, കോക്കാല്‍, അപ്പര്‍ ഗൂഡല്ലൂര്‍, നടുഗൂഡല്ലൂര്‍ തുടങ്ങിയ വാര്‍ഡുകളിലാണ് കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഈ പ്രദേശങ്ങളിലേക്ക് നഗരസഭ ലോറികളില്‍ കുടിവെള്ള മെത്തിച്ചുകൊണ്ടിരിക്കുകയാണ് നിലവില്‍ ചെയ്യുന്നത്.
ഇതിനുപുറമെ മറ്റൊരു ടാങ്കര്‍ ലോറി മൂലം ശുദ്ധജലമെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. ജലക്ഷാമം രൂക്ഷമായതിനാല്‍ ശുദ്ധജലം പാഴാകുന്നത് തടയാനും ശുദ്ധജലം ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകാതിരിക്കുക, പൂന്തോട്ടം നനക്കാതിരിക്കുക, പൊതു ടാപ്പുകളില്‍ പ്ലാസ്റ്റിക് കുഴലുകള്‍ ഘടിപ്പിച്ച് വെള്ളം എടുക്കാതിരിക്കുക, കുടങ്ങള്‍ ഉപയോഗിച്ച് മാത്രം വെള്ളമെടുക്കുക എന്നീ നിര്‍ദേശങ്ങളും നഗരസഭാ അധികൃതര്‍ പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."