ജില്ലാ ലോട്ടറി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: എഴുത്ത് ചൂതാട്ട ലോട്ടറിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, സമ്മാന ഘടനയുടെ പരിഷ്‌കരണത്തില്‍ 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ജില്ലാ ലോട്ടറി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കേരള സംസ്ഥാനത്തെ പല ജില്ലകളിലും എഴുത്ത് ലോട്ടറി വ്യാപകമാണ്. കേരളത്തിന്റെ സമ്പദ്ഘടനയെതന്നെ തകര്‍ക്കുന്ന എഴുത്ത് ചൂതാട്ട ലോട്ടറിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് നിലവിലെ ലോട്ടറി നിയമത്തില്‍ മാറ്റം വരുത്തി ചൂതാട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമെന്നും സമ്മാന ഘടനയുടെ പരിഷ്‌കരണത്തില്‍ കേരള ലോട്ടറിയുടെ ആകര്‍ഷണമായ 5000 രൂപയുടെ സമ്മാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സമരത്തില്‍ ആവശ്യപ്പെട്ടു.
സമരം ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂനിയന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. എം.കെ ശ്രീധരന്‍ അധ്യക്ഷനായി. ടി. ജയരാജ്, വി.ജെ ഷിജു, ടി.ആര്‍ രാമന്‍ നായര്‍, കെ.വി സുരേഷ്, എ മൊയ്തീന്‍, എസ്.പി രാജവര്‍മ്മ, എ.എസ് നാരായണന്‍, പി.കെ അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."