ഫറോക്ക് നഗരസഭയില്‍ ശുചീകരണ തൊഴിലാളികളുടെ നിയമനത്തിനു തടസം നില്ക്കുന്നു
ഫറോക്ക് : ഭരണത്തിലിരിക്കുന്നവരുടെ തമ്മിലടി കാരണം ഫറോക്ക് നഗരസഭയില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കാനുവുന്നില്ലെന്നു എല്‍.ഡി.എഫ്. കഴിഞ്ഞ രണ്ടര വര്‍ഷമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ അങ്ങാടി മുഴുവന്‍ ചീഞ്ഞുനാറുകയാണ്. ഇതിനെ തുടര്‍ന്നു വ്യാപാരികളടക്കമുളളവരുടെ പരാതിയെ തുടര്‍ന്നു മുനിസിപ്പല്‍ കൗണ്‍സില്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരം കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുകയും തൊഴിലാളികളുടെ നിയമനത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി നിയമനത്തിനായി ഉദ്യോഗാര്‍ഥികളുമായുള്ള അഭിമുഖം ഇന്നലെയും ഇന്നുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ചില സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി ഫറോക്ക് നഗരസഭാധ്യക്ഷ ഇന്റര്‍വ്യൂ മാറ്റിവച്ചതായി പത്രങ്ങളിലൂടെ അറിയിപ്പ് നല്കി. ഇത് നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതി തന്നെ തടസം നില്‍ക്കുന്നതാണ് കാണിക്കുന്നതെന്നു വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം. സുധര്‍മ, കൗണ്‍സിലര്‍മാരായ ഇ. ബാബുദാസന്‍, പ്രകാശ് കറുത്തേടത്ത്, ഉഷാകുമാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."