HOME
DETAILS

ഉള്‍ക്കാട്ടിലേക്ക് തുരത്തിയിട്ടും വടക്കനാട്ടെ കൊമ്പന്‍ വീണ്ടും നാട്ടിലിറങ്ങി

  
backup
April 12 2018 | 07:04 AM

%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a4

 


സുല്‍ത്താന്‍ ബത്തേരി: ഉള്‍ക്കാട്ടിലേക്ക് തുരത്തിയ വടക്കനാട്ടെ കൊമ്പന്‍ വിണ്ടും നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു. പള്ളിവയല്‍ പ്രദേശത്തെ സുരേന്ദ്രന്‍, സുരേഷ് എന്നിവരുടെ നാലേക്കറോളം വരുന്ന കൃഷിയിടത്തിലെ വാഴ, കമുക്, കാപ്പിച്ചെടികള്‍ തുടങ്ങിയവയാണ് ഇത്തവണ നശിപ്പിച്ചത്.
കൃഷിയിടത്തില്‍ നിലയുറപ്പിച്ച കൊമ്പനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നതിനാല്‍ ശ്രമം പരാജയപ്പെടുകായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്വോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആന കാടുകയറിയില്ല. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ കൃഷിയിടത്തിലിറങ്ങിയ ആന രാവിലെ അഞ്ചോടെയാണ് കാട് കയറിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞമാസം ആനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടിരുന്നു. എന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടതിന് ശേഷവും ആന സ്ഥിരമായി നാട്ടിലിറങ്ങി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ചൊവാഴ്ച്ചയാണ് കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്.
ജനവാസ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്ററോളം ഉള്‍വനത്തിലേക്കാണ് വനംവകുപ്പ് കൊമ്പനെ തുരത്തിയത്. വൈദ്യുത കമ്പിവേലികള്‍ തകര്‍ത്ത് കൃഷിസ്ഥലങ്ങളില്‍ ഇറങ്ങി നാശനഷ്ടങ്ങള്‍ വരുത്തുന്ന കാട്ടനകള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് നിസഹായതയോടെ നോക്കിയിരിക്കാനെ നാട്ടുകാര്‍ക്ക് സാധിക്കുന്നുള്ളൂ. ഇതേതുടര്‍ന്ന് ഇവരുടെ പ്രതിഷേധം കനത്തതോടെയാണ് ആനക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചത്. തുടര്‍ന്ന് ആനയുടെ സഞ്ചാരപഥം വനംവകുപ്പ് സിഗ്‌നലുകള്‍ വഴി നിരീക്ഷിക്കുന്നുമുണ്ടായിരുന്നു.
എന്നാല്‍ ആന എല്ലാവരുടെയും കണ്ണുവെട്ടിച്ച് ദിനേനെയെന്നോണം കാടിറങ്ങി കൃഷി നശിപ്പിക്കുകയാണ്. ഉള്‍ക്കാട്ടിലേക്ക് തുരത്തിയിട്ടും വിണ്ടും കൃഷിയിടത്തിലിറങ്ങുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്. വനംവകുപ്പിന്റെ സോളാര്‍ഫെന്‍സിങും കര്‍ഷകരുടെ ഫെന്‍സിങും ട്രഞ്ചും മറികടന്നാണ് ആന കൃഷിയിടങ്ങളിലേക്കെത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago