കത്തുന്ന വേനലിലും ചൂടുപിടിക്കാതെ തെരുവോര വിഷുവിപണി
സ്വന്തം ലേഖകന്‍
കോഴിക്കോട്: വിഷുവിന് മൂന്നുദിവസം മാത്രം ശേഷിക്കേ പ്രതീക്ഷിച്ച കച്ചവടമില്ലാതെ കോഴിക്കോട്ടെ തെരുവുകച്ചവടക്കാര്‍. കഴിഞ്ഞവര്‍ഷം അരലക്ഷം രൂപക്ക് വരെ വിറ്റുവരവ് നടത്തിയവരാണ് കാര്യമായ വിപണനം നടക്കാതെ ഇത്തവണ ദുരിതത്തിലായിരിക്കുന്നത്.
വിഷുവിപണി മാത്രം കണക്കാക്കി നഗത്തിലെ ഡി.ഡി.ഇ ഓഫിസ് പരിസരം മുതല്‍ പൊലിസ് ക്ലബ് വരെയും ബി.എസ്.എന്‍.എല്‍ ഓഫിസ് വരെയും പാതയോരത്ത് കച്ചവടം നടത്തുന്നവരാണ് ഇവരിലേറെയും.
കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ വൈവിധ്യങ്ങളായ മോഡലുകളുമായി വസ്ത്രവിപണി സജീവമാണെങ്കിലും ഉപഭോക്താക്കള്‍ വേണ്ടത്രയില്ല. വസ്ത്രങ്ങളും ചെരിപ്പും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതിനാല്‍ സാധാരണക്കാരെ കൂടുതല്‍ ആകര്‍ഷിച്ചിരിക്കുന്നത് ഈ വിഷുവിപണികളെയാണ്. വെള്ളി, ശനി ദിവസങ്ങളില്‍ കൂടുതല്‍ വില്‍പന നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ ഇതരസംസ്ഥാനക്കാരാണ് കച്ചവടക്കാരില്‍ ഏറെയും. വസ്ത്രവിപണി ലക്ഷ്യമിട്ട് എത്തിയവരാണ് ഇവര്‍.
സര്‍ക്കാരിന്റെ സാമ്പത്തിക നടപടികളും വിഷുവിനു മുന്നോടിയായി പൊതു അവധികള്‍ കുറഞ്ഞതും കച്ചവടത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."