HOME
DETAILS

കൊട്ടിയൂര്‍ പീഡനം: വിചാരണ നടപടികള്‍ വൈകുന്നു

  
backup
April 12 2018 | 08:04 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%be%e0%b4%b0

 

തലശ്ശേരി: വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികള്‍ തങ്ങളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചതോടെ കേസിന്റെ വിചാരണ നടപടി തടസപ്പെട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി മുന്‍പാകെ കേസിന്റെ വിചാരണ നടപടി ആരംഭിക്കാനിരിക്കയാണ് പ്രതികള്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഇതോടെ വിചാരണ നടപടികളും നിര്‍ത്തിവച്ചു.
നേരത്തെ കേസിലെ പ്രതികളായിരുന്ന ഫാ. തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ച് തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. ഈ ഹരജി പരിഗണിച്ച ഹൈക്കോടതി തലശ്ശേരി കോടതി മുന്‍പാകെയുള്ള വിചാരണ നടപടി നിര്‍ത്തിവച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് ഇതിനെതിരേ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി സ്‌റ്റേ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി മുന്‍പാകെ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പോക്‌സോ നിയമത്തിലെ 35(2) വകുപ്പ് പ്രകാരം കേസ് കോടതി മുന്‍പാകെയെത്തി ഒരു വര്‍ഷത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് വിചാരണ നടപടി നീണ്ടു പോകുന്നത്. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും ഇതേവരെ വിചാരണ നടപടി പോലും ആരംഭിക്കാനായിട്ടില്ല. 2017 ഏപ്രില്‍ 20 നാണ് കൊട്ടിയൂര്‍ കേസിന്റെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ തലശ്ശേരി കോടതി മുന്‍പാകെ സമര്‍പ്പിച്ചത്.
ഫാ. റോബിന്‍ വടക്കുഞ്ചേരി, കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നെല്ലിയാനി തങ്കമ്മ, കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം, ശിശുക്ഷേമ സമിതിയംഗം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരാണ് കേസിലെ പ്രതികള്‍.
കൊട്ടിയൂര്‍ പള്ളിയിലെ വൈദികനായിരുന്ന ഫാ. റോബിന്‍ വടക്കുഞ്ചേരി പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ ലൈഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പീഡനത്തിനിരയായ കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഫാ. റോബിനെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കിയിരുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ. റോബിന്‍ തന്നെയാണെന്ന് ഡി.എന്‍.എ ടെസ്റ്റിലും കണ്ടെത്തിയിരുന്നു. ഫാ.റോബിന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago