ബഹ്‌റൈനിലുടനീളം സമസ്ത മിഅ്‌റാജ് ദിന സന്ദേശപ്രാര്‍ത്ഥനാ സദസ്സുകള്‍ ഇന്ന്
മനാമ: മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മിഅ്‌റാജ് ദിന അനുസ്മരണ പ്രഭാഷണങ്ങള്‍ ഇന്ന് (12ന് വ്യാഴാഴ്ച) ബഹ്‌റൈനിലുടനീളം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ ബഹ്‌റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന വാരാന്ത്യ സ്വലാത്ത് മജ്‌ലിസുകളോടനുബന്ധിച്ചാണ് പ്രധാനമായും ഇന്ന് മിഅ്‌റാജ് ദിന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ മതകാര്യ വിഭാഗം ഇന്ന് രാത്രി ഇശാ നമസ്‌കാര ശേഷം അല്‍ഫാതിഹ് ഗ്രാന്‍ഡ് മസ്ജിദില്‍ സംഘടിപ്പിക്കുന്ന മിഅ്‌റാജ് ദിന പരിപാടികളിലേക്ക് സമസ്തക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
ഈ പരിപാടിക്കു ശേഷം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്‌റസാ ഓഡിറ്റോറിയത്തിലും വാരാന്ത സ്വലാത്ത് മജ് ലിസും മിഅ്‌റാജ് അനുസ്മരണ ചടങ്ങുകളും നടക്കും. ബഹ്‌റൈനില്‍ മിഅ്‌റാജ് ദിനത്തിലെ പ്രത്യേക സുന്നത്ത് നോമ്പ് അനുഷ്ഠിക്കേണ്ടത് വെള്ളിയാഴ്ച പകലിലാണ്.
ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും മിഅ്‌റാജ് ദിന സന്ദേശങ്ങളും സമസ്ത ബഹ്‌റൈന്‍ നേതാക്കളും പണ്ഡിതരും ഇന്നത്തെ അനുസ്മരണ ചടങ്ങുകളില്‍ വിശദീകരിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ഹാഫിള് ശറഫുദ്ധീന്‍ മുസ്‌ലിയാര്‍, റബീഅ് ഫൈസി അന്പലക്കടവ്, ഹംസ അന്‍വരി മോളൂര്‍, മന്‍സൂര്‍ ബാഖവി കരുളായി, ഉമൈര്‍ ഫൈസി, അബ്ദുറഊഫ് ഫൈസി, അബ്ദുറസാഖ് നദ് വി, അന്‍സാര്‍ അന്‍വരി, കെ.എം.എസ് മൗലവി തിരൂര്‍, സ്വാദിഖ് മുസ്‌ലിയാര്‍ എന്നിവര്‍ വിവിധ ഏരിയകളിലെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും വിവിധ ഏരിയകളില്‍ സംബന്ധിക്കും. പരിപാടികളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് +97334354918 നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."