കാവേരി: മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു
ഈറോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ പ്രതിഷേധം അറിയിച്ച് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് ഈറോഡ് സ്വദേശിയായ ധര്‍മലിങ്ക(25)മാണ് ആത്മഹത്യ ചെയ്തത്. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തെ എതിര്‍ക്കുന്നു എന്ന സന്ദേശം സ്വന്തം വീടിന്റെ ചുവരില്‍ എഴുതിയാണ് തീകൊളുത്തിയത്.
മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ധര്‍മലിങ്കത്തിന്റെ ശരീരത്തില്‍ 90 ശതമാനം പൊള്ളല്‍ ഏറ്റിറ്റുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാളെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവസ്ഥ വളരെ ഗുരതരമായിരുന്നു. കാലത്ത് 8:45 നാണ് ഇയാള്‍ മരണത്തിനു കീഴടങ്ങിയത് എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ മാനസികമായി അസ്വസ്ഥനായിരു എന്നാണ് പൊലിസിനു കിട്ടിയ വിവരം.
കാവേരി വിവാദമാണ് ധര്‍മലിങ്കത്തിന്റെ ആത്മഹത്യാ-പ്രതിഷേധത്തിന്റെ കാരണം. 'തമിഴ്‌നാട്ടുകാര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതാണ് കാവേരി വെള്ളം. എന്നിട്ടും, മുഖ്യമന്ത്രി കെ.പളനിസാമിയും പ്രധാനമന്ത്രിയും കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനായി ഒരു നീക്കവും എടുത്തിട്ടില്ല. ഞാന്‍ മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്നു' എന്നാണ് ധര്‍മ്മലിങ്കം ആത്മഹത്യക്കു മുന്‍പ് സ്വന്തം വീട്ടുചുവരില്‍ എഴുതിയിട്ടത്.
കുട്ടിക്കാലത്തേ ആച്ഛനമ്മമാരെ നഷ്ടപ്പെട്ട ധര്‍മലിങ്കം മുത്തശ്ശിയായ രത്തിനം(76)ന്റെ കുടെയാണ് താമസം. ഉത്സവപ്പറമ്പില്‍ കളിപ്പാട്ടങ്ങള്‍ വിറ്റാണ് ഇയാള്‍ വരുമാനം കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."