ഒടുവില്‍ യു.പിയിലെ അംബേദ്കര്‍ പ്രതിമയെ ഇരുമ്പു 'കൂട്ടിലടച്ചു'
ലഖ്‌നോ: ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറിന്റെ യു.പിയിലെ വിവാദ പ്രതിമ ഒടുവില്‍ ഇരുമ്പു കൂടിനുള്ളിലാക്കി. ഗാഡി ചൗക്ക് ബദായുനിലെ പ്രതിമയ്ക്കാണ് ഇരുമ്പുകവചമൊരുക്കിയിരിക്കുന്നത്. ഇരുമ്പുകൂട്ടിലാക്കി പൂട്ടിയ നിലയിലാണ്. ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് പൊലിസ് പറഞ്ഞു.
''പ്രതിമയ്ക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടിയായിരിക്കാം ഇരുമ്പു കൂടൊരുക്കിയത്. പക്ഷെ, ആരാണ് ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ല''- സസാദര്‍ കോട്ട്വാലി സി.ഐ വിരേന്ദ്ര സിങ് യാദവ് പറഞ്ഞു.
ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി വരെ സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. അംബേദ്കര്‍ പ്രതിമ തകര്‍ക്കുന്ന സംഭവം വ്യാപകമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.
ബദായുനിലെ പ്രതിമയുടെ തലഭാഗം തകര്‍ത്തത് വലിയ പ്രതിഷേധത്തിന് വകവച്ചിരുന്നു. തുടര്‍ന്ന് ഇതു പുന:സ്ഥാപിച്ച സര്‍ക്കാര്‍ കാവി നിറമടിച്ചതും വിവാദമായി. ഇതോടെ മുന്‍പ് ഉണ്ടായിരുന്ന നീലം നിറം തന്നെ പൂശുകയും ചെയ്തു.
ഈ പ്രതിമയ്ക്ക് പൊലിസ് കാവല്‍ കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."