HOME
DETAILS

പ്രധാനമന്ത്രിയുടെ ഉപവാസ പ്രഹസനം

  
backup
April 12 2018 | 18:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%aa%e0%b4%b5%e0%b4%be%e0%b4%b8

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം തുടര്‍ച്ചയായി തടസ്സപ്പെട്ടതില്‍ ആകുലചിത്തനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ഇന്നലെ നിരാഹാരം അനുഷ്ഠിച്ചു. ബി.ജെ.പി അധ്യക്ഷന് പ്രമേഹം ഉള്ളതിനാല്‍ അദ്ദേഹം ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഭക്ഷണം കഴിച്ചുള്ള സമരത്തിലാണ് പ്രതിഷേധം ഒതുക്കിയത്. നരേന്ദ്രമോദിയുടെ കടുത്ത തീരുമാനത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി എം.പിമാരും കേന്ദ്രമന്ത്രിമാരും അവരവരുടെ മണ്ഡലങ്ങളില്‍ നിരാഹാരമിരുന്നത്.

പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ അളവും വിഭവങ്ങളും സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത വന്നിരുന്നു. അതെല്ലാം അദ്ദേഹം ഉപേക്ഷിക്കുമ്പോള്‍ രാഷ്ട്രത്തിനാണ് മുതല്‍കൂട്ടാവുന്നത്.
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിയതിനാലാണ് മോദി പാര്‍ലമെന്റ് സമ്മേളനം മുടങ്ങിയതിലുള്ള കുണ്ഠിതം കര്‍ണാടകയിലെ ഹൂബ്ലിയില്‍ തീര്‍ക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഗഡ്കരി പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിലും രാജ്‌നാഥ് സിങ് അദ്ദേഹത്തിന്റെ മണ്ഡലത്തിലും നിരാഹാരമനുഷ്ഠിച്ചു.
സഭ മുടങ്ങിയ 23 ദിവസത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപറ്റുകയില്ലെന്ന കടുത്ത തീരുമാനവും എന്‍.ഡി.എ എടുത്തിട്ടുണ്ട്. നീരവ്‌മോദി, വിജയ് മല്യ എന്നിവരും മറ്റ് കോര്‍പറേറ്റ് ഭീമന്മാരും ബാങ്ക് വഴി തട്ടിയെടുത്ത കോടികള്‍ നികത്തുവാന്‍ ഈ തുക മതിയാവില്ലെങ്കിലും ഒരു പങ്ക് ഇതുവഴി നികത്താന്‍ കഴിയും. അത്രയും നല്ലത്.
ലോക്‌സഭയിലെ ഭൂരിപക്ഷം എം.പിമാരും കേന്ദ്രമന്ത്രിമാരും കോടീശ്വരന്മാരായതിനാല്‍ ശമ്പള ഇനത്തില്‍ കിട്ടുന്ന ലക്ഷങ്ങള്‍ വേണ്ടെന്ന്‌വയ്ക്കാന്‍ അവര്‍ക്ക് വലിയ മനഃപ്രയാസവും ഉണ്ടാവുകയില്ല.
എന്നാല്‍, നിരാഹാരമിരിക്കുവാന്‍ പ്രധാനമന്ത്രി കണ്ടെത്തിയ കാരണങ്ങളാണ് ഏറെ വിചിത്രം. സഭ നടത്തിക്കൊണ്ട് പോകാന്‍ പ്രതിപക്ഷം അനുവദിക്കാതിരുന്നതില്‍ മനം നൊന്താണത്രെ അദ്ദേഹം ഇന്നലെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത്. സഭാ നേതാവ് എന്ന നിലയില്‍ തന്റെ ചുമതല നിര്‍വഹിക്കാതെ എല്ലാം നിശബ്ദം നോക്കിനിന്നതിന് ശേഷമാണ് അദ്ദേഹത്തിന് നിരാഹാര വെളിപാട് ഉണ്ടായത്. ബഹളംവയ്ക്കുന്ന പ്രതിപക്ഷ എം.പിമാരെ സഭയില്‍ നിന്നു പുറത്താക്കുവാനോ സസ്‌പെന്റ് ചെയ്യുവാനോ അദ്ദേഹം സ്പീക്കര്‍ സുമിത്ര മഹാജനോട് ഒരു വാക്ക് കൊണ്ടെങ്കിലും സൂചിപ്പിച്ചിരുന്നുവെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭ ബഹളമാവുകയില്ലായിരുന്നു. തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ മെനക്കെടാതെ ഇപ്പോള്‍ നിരാഹാര സമരവുമായി രംഗത്ത് വന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്.
കാരണം ഇതൊന്നുമല്ല. ദലിതര്‍ക്ക് നേരെ നടക്കുന്ന സവര്‍ണ ബി.ജെ.പിക്കാരുടെ സംഘടിതാക്രമണത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ നാലിന് രാഹുല്‍ഗാന്ധി രാജ്ഘട്ടില്‍ സത്യഗ്രഹമിരുന്നതിന്റെ ബദല്‍ നിരാഹാരമായാണ് അതിനെ കാണേണ്ടത്. പാര്‍ട്ടിയില്‍ നിന്ന് അകന്ന് കൊണ്ടിരിക്കുന്ന ദലിതരെ അടുപ്പിക്കുവാന്‍ നിരാഹാര പന്തലുകളില്‍ ആര്‍.എസ്.എസ് നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം അംബേദ്ക്കറുടെ ചിത്രവും പ്രദര്‍ശിപ്പിച്ചത് ഇതിനാലാണ്. പാര്‍ലമെന്റില്‍ നടന്ന ബഹളമത്രയും ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കദേശം പാര്‍ട്ടിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെതിരേ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് വരാതെ ഒഴിവാക്കുവാന്‍ ബി.ജെ.പി കണ്ടെത്തിയ മാര്‍ഗമായിരുന്നു രണ്ടാം ബജറ്റ് സമ്മേളനത്തെ അലങ്കോലപ്പെടുത്തല്‍. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് തീര്‍ച്ചയാണ്. ബി.ജെ.പിക്ക് തന്നെ അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്താനുള്ള ആള്‍ബലമുണ്ട്. പിന്നെയെന്തിനാണവര്‍ സഭ മുടക്കുവാന്‍ അണ്ണാ ഡി.എം.കെയെയും തെലുങ്കാന രാഷ്ട്രസമിതിയെയും ശട്ടം കെട്ടിയത്? അതാണ് മനസ്സിലാക്കേണ്ടത്.
അവിശ്വാസപ്രമേയത്തിന്മേല്‍ സഭയില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചര്‍ച്ച ബി.ജെ.പി സര്‍ക്കാരിന്റെ പോസ്റ്റ്‌മോര്‍ട്ടം തന്നെയായിരിക്കും. ദലിതര്‍ക്ക് നേരെ ബി.ജെ.പി തുടരുന്ന ആക്രമണം ലോക്‌സഭയില്‍ ചര്‍ച്ചക്ക് വരുന്നത് തടയുവാനും കേന്ദ്രസര്‍ക്കാരിന്റെ ഭരണ പരാജയം ചര്‍ച്ചക്ക് വരുന്നത് ഒഴിവാക്കാനുമാണ് കാവേരിയുടെ പേരില്‍ അണ്ണാ ഡി.എം.കെയെ ഉപയോഗപ്പെടുത്തിയതെങ്കില്‍ തെലുങ്കാന രാഷ്ട്രസമിതി ബി.ജെ.പിയുടെ ബിടീമായാണ് പ്രവര്‍ത്തിച്ചത്.
2018ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതിന്റെ മുന്നോടിയായി ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമായി അവിശ്വാസ പ്രമേയ ചര്‍ച്ച രൂപാന്തരപ്പെടുന്നത് തടയുവാനായിരുന്നു സഭ സര്‍ക്കാരിന്റെ പിന്തുണയോടെ ബഹളത്തില്‍ ഒടുങ്ങിയത്. എന്നിട്ട് അതിന്റെപേരില്‍ പ്രധാനമന്ത്രി നിരാഹാര സമര നാടകം കളിക്കുന്നത് എന്ത്മാത്രം അപഹാസ്യമാണ്. ജനം ഇതൊന്നും തിരിച്ചറിയുന്നില്ലെന്ന് കരുതരുത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago