സാങ്കേതികവിദ്യയുടെ അതിവേഗവളര്‍ച്ച പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: ഐസക്
കൊച്ചി: സാങ്കേതികവിദ്യയുടെ എല്ലാ രംഗങ്ങളിലെയും അതിവേഗ വളര്‍ച്ച വലിയ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതുണ്ടാക്കുന്ന അസമത്വവും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കാര്യമായ നടപടികളുണ്ടാകണമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്.
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ ലോകവ്യാപകമായുണ്ടാകുന്ന തടസങ്ങളും ചടുലമാറ്റങ്ങളും അവസരങ്ങള്‍ വ്യാപകമായി തുറക്കുന്നു എന്നതു ശരിയാണ്. ഉല്‍പാദനവുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളില്‍ ലോകം മാറിമറിയുകയാണ്. ഉല്‍പാദനത്തെയും പരമ്പരാഗത മേഖലകളെയും പണം നിയന്ത്രിക്കുന്ന അവസ്ഥ വരുന്നു. അതേസമയംതന്നെ സമാന്തരമായ അസമത്വവും വളരുന്നു. സാമൂഹ്യരംഗത്ത് ആഘാതങ്ങളുണ്ടാകുന്നു. പ്രകൃതിയുടെ സ്വാഭാവികതയെയും സമൂഹത്തെയും കണക്കിലെടുക്കാത്ത വളര്‍ച്ച പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും ഐസക് പറഞ്ഞു. കെ.എം.എ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."