വിജിലന്‍സ് കേസ്: 42 ഉദ്യോഗസ്ഥരുടെ സര്‍വിസ് ബുക്കുകള്‍ പിടിച്ചെടുത്തതായി ഡി.ജി.പി
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിയായ വിജിലന്‍സ് കേസുകളില്‍ 42 പേരുടെ സര്‍വിസ് ബുക്കുകള്‍ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവയില്‍ 29 എണ്ണം തിരിച്ചുനല്‍കിയെന്നും വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിജിലന്‍സ് പിടിച്ചെടുത്ത സര്‍വിസ് ബുക്ക് തിരിച്ചുകിട്ടാന്‍ തിരുവനന്തപുരം മടവൂര്‍ പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക് കെ.കെ ബൈജു നല്കിയ ഹരജിയിലാണ് ഡയറക്ടര്‍ ഇക്കാര്യം വിശദീകരിച്ചത്. സര്‍വിസ് ബുക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിച്ചെടുത്തവ കോടതിയില്‍ സമര്‍പ്പിച്ചു.
ഹരജിക്കാരന്റെ സര്‍വിസ് ബുക്ക് തിരിച്ചുനല്‍കാന്‍ നിര്‍ദേശിച്ചെന്നും വിജിലന്‍സ് ഡയറക്ടര്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു. വിജിലന്‍സ് കേസില്‍ പ്രതിയായതോടെ തന്റെ സര്‍വിസ് ബുക്ക് 2015ല്‍ തൊടുപുഴ വിജിലന്‍സ് ഡിവൈ.എസ്.പി പിടിച്ചെടുത്ത് കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും ഇതു തിരിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഹരജിക്കാരന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇതുവരെ എത്ര സര്‍വിസ് ബുക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് അറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഹരജിക്കാരന്റെ സര്‍വിസ് ബുക്ക് തിരികെ നല്‍കാനും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."