HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
backup
April 12 2018 | 18:04 PM
കാഞ്ഞങ്ങാട് : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണത്തില്‍ കര്‍ക്കശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുറ്റം ചെയ്തവരെ രക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ഭരണ പരാജയത്തിലുണ്ടായ ജനരോഷം വഴിതിരിച്ചുവിടാന്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടുകയാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. തൊഴിലാളികള്‍ ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. കാഞ്ഞങ്ങാട് അടോട്ട് സി.പി.എം ബ്രാഞ്ച് ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."