പൊലിസിനെതിരേ സാക്ഷിയുടെ മകന് രംഗത്ത്
പറവൂര്‍: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയായ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി തുണ്ടിപ്പറമ്പില്‍ പരമേശ്വരന്റെ മകന് ശരത് രംഗത്ത്. വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ പത്തുപേരില്‍ ദേവസ്വംപാടം ഷേണായി പറമ്പില്‍ രാമകൃഷ്ണന്റെ മകന് ശ്രീജിത്തും സഹോദരന് സജിത്തും പ്രതിയാണെന്ന് വരാപ്പുഴ പൊലിസിന് മൊഴി നല്‍കേണ്ടി വന്നത്ചില സി.പി.എം നേതാക്കളുടെ പ്രേരണ മൂലമാണെന്ന് ശരത് പറഞ്ഞു. വരാപ്പുഴ ടൗണില്‍ ചുമട്ട് തൊഴിലാളിയായ പരമേശ്വരന് സംഭവ ദിവസം ജോലി കഴിഞ്ഞ് വളരെ വൈകിയാണ് വീട്ടിലെത്തിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വന്നിരുന്നില്ല. ഇങ്ങനെയിരിക്കെ എന്റെ പിതാവ് ദൃക്സാക്ഷിയാണെന്ന് മൊഴി നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് ശരത് ചോദിക്കുന്നു. ഇതിന് പിന്നില്‍ തോമസ് എന്ന ചെമ്പന്‍ തോമസും സി.പി.എം ഏരിയാ കമ്മിറ്റിയംഗം വി.പി ഡെന്നിയുമാണെന്നും ശരത് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."