സഊദിയില്‍ മൂന്നര ലക്ഷം തൊഴിലവസരങ്ങള്‍; വിദേശികള്‍ക്ക് ശുഭപ്രതീക്ഷ
റിയാദ്: സഊദിയില്‍ വരുംവര്‍ഷങ്ങളില്‍ മൂന്നര ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 60 ശതമാനവും വിദേശികള്ക്കായിരിക്കുമെന്ന് ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവിധ മേഖലകളിലായി തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ കണക്കുകള്‍.
12 മേഖലകളിലായാണ് ഇത്രയും തൊഴിലവസരങ്ങള്‍ ലഭ്യമാകുക. ഇതില്‍ രണ്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഈ വര്‍ഷം തന്നെയുണ്ടാകും. 3,52,707 തൊഴിലവസരങ്ങളാണ് പുതുതായി ഉണ്ടാകാന്‍ പോകുന്നത്. ഇതില്‍ 2,12,600 തൊഴിലുകളാണ് വിദേശികള്‍ക്ക് ലഭ്യമാകുക. ബാക്കിവരുന്ന 1,39,100 ജോലികളില്‍ സ്വദേശികള്‍ക്ക് സംവരണമുണ്ടായിരിക്കും.
കെട്ടിട നിര്‍മാണ, ഹോട്ടല്‍ രംഗത്താണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുക. വ്യവസായരംഗത്തും ഐ.ടി മേഖലയിലുമായി മുക്കാല്‍ ലക്ഷവും ടെലികോം മേഖലയില്‍ കാല് ലക്ഷവും വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലായി പതിനയ്യായിരവും തൊഴിലവസരങ്ങളുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."