എഴുന്നേറ്റ് നിന്ന് പാടാന്‍ വിസമ്മതിച്ചു; പാകിസ്താനില്‍ ഗര്‍ഭിണിയായ ഗായികയെ വെടിവച്ച് കൊന്നു
ഇസ്ലാമാബാദ്: എഴുന്നേറ്റ് നിന്ന് പാടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പാകിസ്താനില്‍ ഗായികയെ വെടിവച്ച് കൊന്നു. സിന്ധ് പ്രവിശ്യയിലെ കങ്കയില്‍ ചൊവ്വാഴ്ചയാണ്സംഭവം. ആറുമാസം ഗര്‍ഭിണിയായ സാമിന സമൂന്‍ ആണ് കൊല്ലപ്പെട്ടത്. ഗാനം ആലപിക്കുന്നതിന്നിടെ വെടിയേറ്റ് സാമിന സമൂണ്‍ കൊല്ലപ്പെടുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടത്തിയത് താരിഖ് അഹമ്മദ് ജതോയി എന്നയാളാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എഴുന്നേറ്റ് പാടാന്‍ ഇദ്ദേഹം ഗായികയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസമ്മതിച്ചു. മറ്റുള്ളവരും എഴുന്നേല്ക്കാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് എഴുന്നേല്ക്കാന് തുടങ്ങിയപ്പോള്‍ താരിഖ് അഹമ്മദ് തോക്കെടുത്ത് മൂന്ന് തവണ ഗായികയെ വെടിവച്ചു. തലയില്‍ വെടിയേറ്റ് അവര്‍ തല്‍ക്ഷണം മരിച്ചു. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിടെ അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സിന്ധ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."