സംവരണം: പ്രതിഷേധക്കാരുടെ ആവശ്യം ബംഗ്ലാദേശ് അംഗീകരിച്ചു
ധാക്ക: ഉദ്യോഗാര്‍ഥികളുടെയും വിദ്യാര്‍ഥികളുടെയും പ്രക്ഷോഭത്തിന് മുന്നില്‍ കീഴടങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലികളിലെ സംവരണ സംവിധാനത്തില്‍ പത്ത് ശതമാനം കുറവ് വരുത്തിയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ അഭിസംബോധനം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യേക സംവരണ സംവിധാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരണക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രക്ഷോഭവുമായി തെരുവുകളിലിറങ്ങിയിരുന്നു. ഹസീന ഭരണ കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് നടന്നത്.
ബംഗ്ലാദേശിലെ നിലവിലെ സമ്പ്രാദയമനുസരിച്ച് പെതുമേഖലകളിലെ ജോലികളില്‍ 56 ശതമാനവും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ മക്കള്‍, സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, അംഗവൈകല്യമുള്ളവര്‍, തുടങ്ങിയവര്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. ഈ സംവരണ രീതിയില്‍ പത്ത് ശതമാനം കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്.
രാജ്യത്ത് വ്യാപകമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനെതിരേ പ്രധാനമന്ത്രി രംഗത്തെത്തി. സംവരണ വിഷയത്തില്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ പരിഗണക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അവര്‍ തെരുവിലിറങ്ങിയത് അവിവേകമാണെന്ന് അവര്‍ പറഞ്ഞു.
ധാക്ക യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുടെ വസതി അക്രമിച്ചതിനെ പ്രധാനമന്ത്രി അപലപിച്ചു. പ്രക്ഷോഭത്തിന്റെ മറവില്‍ നടത്തിയ ആക്രമങ്ങള്‍ക്കും കൊള്ളയടിക്കലുകള്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് അവര്‍ പറഞ്ഞു.
ഞാറാഴ്ച മുതലാണ് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. നൂറ്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവുകളിലിറങ്ങിയതിനാല്‍ പൊലിസുമായുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."