പീഡനം: ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി
അലഹബാദ്: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാരിനെതിരേ അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്ന് വ്യക്തമാക്കുന്നതാണ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അറസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സമയം വേണമെന്ന് എ.ജി രാഘവേന്ദ്ര സിങ്ങ് കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സര്‍ക്കാരിനെതിരേ കോടതിയുടെ വിമര്‍ശനം ഉണ്ടായത്. എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ ഡി.ബി ഭോസ്്‌ലെ, രാഘവേന്ദ്ര സിങ് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് ആവശ്യപ്പെട്ടു.
ബലാത്സംഗ കേസും ഇരയുടെ പിതാവിന്റെ മരണവും സംബന്ധിച്ച കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അറസ്റ്റിന് മുന്‍പ് കൂടുതല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സ്വരൂപ് കോടതിയില്‍ പറഞ്ഞു.
എന്നാല്‍ പൊലിസ് ഇത്തരമൊരു സമീപനമാണ് സ്വീകരിക്കുതെങ്കില്‍ അക്രമങ്ങള്‍ക്ക് ഇരകളാകുന്നവര്‍ മറ്റാരേയാണ് സമീപിക്കുകയെന്ന് കോടതി ചോദിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."