മുസ്‌ലിം ലീഗ് സംസ്ഥാനതലങ്ങളില്‍ മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കും
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ മുസ്്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിയെ ശക്തിപ്പെടുത്തും.
ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാനും കോണ്‍ഗ്രസ് ഭരണം തുടരാനും സഹായകമായ നിലപാടു സ്വീകരിക്കും. മത്സരിക്കുന്നത് മതേതര വോട്ട് ഭിന്നിക്കാതെയാവുമെന്ന് ഉറപ്പാക്കും. രാജ്യത്തെ നശിപ്പിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ബി.ജെ.പി ഭരണം ദോഷമുണ്ടാക്കിയത് മുസ്്‌ലിംകള്‍ക്കോ ദലിതുകള്‍ക്കോ പിന്നോക്കക്കാര്‍ക്കോ മാത്രമല്ല. യുവാക്കളെ തൊഴില്‍രഹിതരാക്കിയും കര്‍ഷകരെ കണക്കെണിയിലാക്കിയും വ്യാപാര, വ്യവസായ മേഖലയെ തകര്‍ത്തുതരിപ്പണമാക്കിയുമുള്ള ഭരണത്തിന്റെ കെടുതികള്‍ ഏറെയും ബാധിച്ചത് ഹിന്ദു സമൂഹത്തെ തന്നെയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. രാജ്യത്തിന്റെ പുരോഗതിക്കും ഭദ്രതയ്ക്കും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി അതിന്റേതായ പങ്കുവഹിക്കാന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കും.
ബീഫിന്റെ പേരിലുള്ള കൊലയും ആക്രമണങ്ങളും രാജ്യത്ത് വ്യാപകമാവുന്നു. ആയിരക്കണക്കിനു മുസ്്‌ലിം യുവാക്കളെ വിചാരണ കൂടാതെ ജയിലുകളില്‍ അടച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളില്‍ ഇരകള്‍ക്കു നീതി ലഭിക്കാന്‍ പോരാടും. അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും തുടര്‍ന്നും ഇടപെടും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നടപ്പാക്കുന്ന ജീവകാരുണ്യ, വൈജ്ഞാനിക പദ്ധതികള്‍ വ്യാപിപ്പിക്കും. ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരേ യോജിച്ചുനീങ്ങാനും യോഗം തീരുമാനിച്ചു.
അസുഖംമൂലം കൗണ്‍സിലില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും രോഗശമനത്തിനായി പ്രാര്‍ഥിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ദേശീയ അധ്യക്ഷന്‍ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആമുഖഭാഷണത്തിനു ശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വാഗതവും കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നന്ദിയും പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറിമാരായ സിറാജ് ഇബ്രാഹീം സേട്ട്, ഖുറം അനീസ് ഉമര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ചര്‍ച്ചയില്‍ എം.പി അബ്ദുസമദ് സമദാനി, അഡ്വ. ഇഖ്ബാല്‍ അഹമ്മദ്, തസ്തഗീര്‍ ആഖ, നയീം അക്തര്‍, എച്ച്. അബ്ദുല്‍ ബാസിത്, ഡോ.എം.കെ മുനീര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ എം.എല്‍.എ (തമിഴ്‌നാട്), സയ്യിദ് അജ്മല്‍ അലി (ജാര്‍ഖണ്ഡ്), ജാവീദ് ഖാന്‍ (മധ്യപ്രദേശ്), ഡോ.മതീന്‍ഖാന്‍ (ഉത്തര്‍പ്രദേശ്), ഇംതിയാസ് ഹുസൈന്‍ (തെലുങ്കാന), ഷമീം അഹമ്മദ് (രാജസ്ഥാന്‍), മുഹമ്മദ് അഹമ്മദ് തിണ്ട് (പഞ്ചാബ്), സാബിര്‍ ഗഫാര്‍ (പശ്ചിമ ബംഗാള്‍), സയ്യിദ് അഫ്‌സര്‍ അലി (മഹാരാഷ്ട്ര), മുഹമ്മദലി (പുതുച്ചേരി), മുഹമ്മദ് നിസാര്‍ അഹമ്മദ് (ഡല്‍ഹി), ഭവാനി ഗട്ടാര്‍ (ഗുജറാത്ത്), സി.കെ സുബൈര്‍ (യൂത്ത്‌ലീഗ്), ടി.പി അഷ്‌റഫലി, അഡ്വ.ഫാത്തിമ തഹ്്‌ലിയ (എം.എസ്.എഫ്), അഡ്വ.എം. റഹ്്മത്തുല്ല, അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്.ടി.യു), അഡ്വ.നൂര്‍ബിന റഷീദ്, ജയന്തി ജയരാജന്‍ (വനിതാ ലീഗ്), കുറുക്കോളി മൊയ്തീന്‍ (കര്‍ഷക സംഘം), ഷംസുദ്ദീന്‍ ചെന്നൈ (ദേശീയ കെ.എം.സി.സി), കെ.പി മുഹമ്മദ്കുട്ടി, ഇബ്രാഹിം എളേറ്റില്‍, റഈസ് അഹമ്മദ് (കെ.എം.സി.സി), ഹമീദ് റഹ്മാന്‍ (ഖാഇദെമില്ലത്ത് ഫോറം), പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സി.പി ബാവഹാജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."