HOME
DETAILS

മതപരിഷ്‌കരണവാദങ്ങളില്‍ നിന്ന് പിന്തിരിയണം: സമസ്ത പ്രവര്‍ത്തക സംഗമം

  
backup
April 12 2018 | 20:04 PM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ഫൈസാബാദ്(പട്ടിക്കാട്): വഹാബിസത്തിന്റെ വളര്‍ത്തു കേന്ദ്രമായ സഊദി ഭരണ കേന്ദ്രങ്ങള്‍ തന്നെ, വഹാബീ വളര്‍ച്ചയില്‍ സാമ്രാജ്യത്വ പങ്ക് തുറന്നു സമ്മതിച്ച പശ്ചാത്തലത്തില്‍ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ നവീന ചിന്താഗതിക്കാര്‍ തയാറാവണമെന്ന് സമസ്ത മധ്യ മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു. പ്രവാചകചര്യയും സലഫുകളുടെ മാര്‍ഗവും വികലമായി ചിത്രീകരിച്ചു മുസ്‌ലിം ലോകത്ത് ഭിന്നത സൃഷ്ടിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുകയാണ് മത പരിഷ്‌കരണവാദികളുടെ ചെയ്തികളെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സമുദായ ഐക്യവും ഭദ്രതയും ലോകവ്യാപകമായി തകര്‍ക്കുന്ന കൊളോണിയല്‍ ഇടപെടലുകളെക്കുറിച്ചു ബോധ്യമായ പശ്ചാത്തലത്തില്‍, അറിവില്ലായ്മയും അന്ധമായ വിദ്വേഷവും മൂലധനമാക്കി സാധാരണക്കാരെ വഴിതെറ്റിക്കുന്ന പ്രവണതയില്‍ നിന്നും കേരളത്തിലെ പുത്തനാശയക്കാര്‍ പിന്തിരിയണമെന്നും തെറ്റിദ്ധരിച്ചവര്‍ സച്ചരിത പാതയിലേക്ക് തിരിച്ചുവരണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഞ്ചുമാസം നീളുന്ന സമസ്ത ആദര്‍ശ കാംപയിന്റെ ഭാഗമായി നടത്തുന്ന സോണല്‍ പ്രവര്‍ത്തക സംഗമങ്ങളുടെ പ്രഥമ സമ്മേളനമാണ് ഇന്നലെ ജാമിഅ നൂരിയ്യ കാംപസില്‍ നടന്നത്. മലപ്പുറം,പാലക്കാട്, തൃശൂര്‍, നീലഗിരി(തമിഴ്‌നാട്)ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിച്ചത്.
സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനായി. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. നേര്‍മാര്‍ഗത്തിന്റെ സത്യസാക്ഷ്യം,വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍,സമസ്ത ശതാബ്ദിയിലേക്ക് എന്നീ വിഷയങ്ങളില്‍ സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് വര്‍ക്കിംങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,എം.പി.മുസ്തഫല്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രഭാഷണം നടത്തി. പുത്തനഴി മൊയ്തീന്‍ ഫൈസി കര്‍മപദ്ധതി അവതരിപ്പിച്ചു. സമസ്ത മുശാവറ അംഗം പി.കുഞ്ഞാണി മുസ്്‌ലിയാര്‍ സമാപന പ്രഭാഷണവും സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി.
ജനറല്‍കണ്‍വീനര്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ സ്വാഗതവും കണ്‍വീനര്‍ സലീം എടക്കര നന്ദിയും പറഞ്ഞു. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എ.റഹ്മാന്‍ ഫൈസി, സത്താര്‍ പന്തലൂര്‍, എം.പി.കടുങ്ങല്ലൂര്‍, റംലി ഹംസ ഹാജി, കാടാമ്പുഴ മൂസഹാജി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ഫൈസി, ഹംസ ഹൈത്തമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഖാജാ ദാരിമി പാലക്കാട്, ശരീഫ് ദാരിമി നീലഗിരി സംബന്ധിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago