ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് എഫ്.സി കേരള
തൃശൂര്‍: ഐ ലീഗ് രണ്ടാം ഡിവിഷന് മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ്.സി കേരളയുടെ വിജയക്കുതിപ്പ്. രണ്ട് ഗോളുകള്‍ വഴങ്ങിയതിന് ശേഷമാണ് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് എഫ്.സി കേരള വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.
23ാം മിനുട്ടില്‍ സ്ട്രൈക്കര്‍ സുറാജ് റാവത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്. അഞ്ച് മിനുട്ടിന് ശേഷം സുറാജിലൂടെ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ശൈലി മാറ്റി കളത്തിലിറങ്ങിയ എഫ്.സി കേരള നിരന്തരം ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്ത് ഭീതി വിതച്ചു. നിരന്തരം പന്ത് എത്തിയതോടെ കളി പരുക്കനായി. വലത് വിങിലൂടെ നിരന്തരം പന്തുമായി കുതിച്ച ജിതിനെ ബ്ലാസ്റ്റേഴ്സ് താരം ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയോടെയാണ് എഫ്.സിയുടെ തലവര മാറിയത്. കിക്കെടുത്ത നൈജീരിയന്‍ താരം ബല അല്‍ ഹസന് ദഹീര്‍ മനോഹരമായൊരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. തുടര്‍ന്ന് കൂടുതല്‍ ആവശേത്തോടെ കളിച്ച എഫ്.സി കേരള പകരക്കാരനായി ഇറങ്ങിയ ശ്രേയസിലൂടെ സമനില പിടിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഉണര്‍ന്ന് കളിച്ചെങ്കിലും ഭാഗ്യം എഫ്.സി കേരളയുടെ കൂടെയായിരുന്നു. ഇഞ്ച്വറി ടൈമില്‍ ബല അല്‍ ഹസന് എടുത്ത ഫൗള്‍ കിക്ക് കിടിലന്‍ ഹെഡ്ഡറിലൂടെ അഭിജിത്ത് വലയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."