മാലിന്യനിക്ഷേപം; കിള്ളിയാര്‍ മലിനപ്പെടുന്നത് ത്വരിതവേഗത്തില്‍
വട്ടിയൂര്‍ക്കാവ്: മാലിന്യനിക്ഷേപം വ്യാപകമായതോടെ കിള്ളിയാര്‍ ഒഴുകുന്ന മരുതംകുഴി ഭാഗം മലിനപ്പെടുന്നത് ത്വരിതവേഗത്തില്‍. മരുതംകുഴി ഭാഗത്ത് മുന്‍പുതന്നെ കിള്ളിയാറിനെ മലിനപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
ആശുപത്രികള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മനുഷ്യവിസര്‍ജ്ജ്യങ്ങള്‍ ഉള്‍പ്പെടെ കിള്ളിയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. ഇതിലൊന്നും അധികൃതരുടെ ശ്രദ്ധ പതിയുന്നുമില്ല.
പൂജപ്പുര, പാങ്ങോട് വാര്‍ഡുകളില്‍ ഫലപ്രദമായ ഡ്രെയിനേജ് സംവിധാനമില്ലാത്തത് പ്രശ്‌നം സൃഷ്ടിക്കുന്നു. കിള്ളിയാര്‍ നിലവില്‍ ശുചീകരിക്കുന്നത് നെടുമങ്ങാട് മുതല്‍ വഴയിലവരെയാണ്. ഇതുമാത്രം പോരാ. മരുതംകുഴി ഭാഗം ഉള്‍പ്പെടെ കിള്ളിയാര്‍ കടന്നുപോകുന്ന എല്ലാഭാഗത്തും അടിയന്തരമായി ശുചീകരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പാങ്ങോട് വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍ നായര്‍ ആവശ്യപ്പെടുന്നു.
കിള്ളിയാര്‍ ശുചീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നഗരസഭയില്‍ ഒരു പ്രമേയം നല്‍കിയിരുന്നു കൗണ്‍സിലര്‍. ശുചീകരണം എത്രയും വേഗം ആരംഭിക്കാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."