യു.ഡി.എഫിന്റ നിരാഹാരസമരം ലക്ഷ്യംകണ്ടു
വെള്ളറട: വികലാംഗര്‍ക്ക് ബൈക്ക് വിതരണംചെയ്യാത്തതില്‍ പ്രതിഷേതിച്ച് കോണ്‍ഗ്രസ് അംഗങ്ങളും വികലാംഗരും ചേര്‍ന്ന് നടത്തിവന്ന നിരാഹാര സമരം ആവശ്യം അംഗീകരിച്ചതിനേതുടര്‍ന്ന് അവസാനിപ്പിച്ചു.
നിരാഹാരംകിടന്ന ബ്ലോക്ക് പന്‍ഞ്ചായത്ത് അംഗം ഷിജുവിന് എ.ടി ജോര്‍ജ് നാരങ്ങാനീര് നല്‍കി നിരാഹാരസമരംഅവസാനിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ വികലാംഗര്‍ക്ക് മുച്ചക്ര ബൈക്ക് നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് പ്രാജക്ട് പാസ്സാക്കിയത്. 35 അംഗപരിമിതരെ തെരഞ്ഞെടുക്കുകയും പരിശിലനം നല്‍കുകയും ചെയ്തിരുന്നു.പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടുള്ള ബൈക്കുകള്‍ വിതരണം ചെയ്യണമെന്ന ്ആവശ്യപ്പെട്ടപ്പോള്‍ നിഷേതാത്മക നിലപാടാണ് സ്വീകരിച്ചത് അതാണ് പത്ത്ദിവസം നീണ്ട നിരാഹാരസമരത്തില്‍ കലാശിച്ചത്.
ഡി.സി.സി സെക്രട്ടറിമാരായ പാറശ്ശാല സുതാകരന്‍,സോമന്‍കുട്ടിനായര്‍, മഞ്ചവിളാകം ജയകുമാര്‍, ആംബലത്തറഗോപന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്മാരായ വിജയചന്ദ്രന്‍, കോല്ലിയോട് സത്യനേശന്‍, യു.ഡി.എഫ് പാറശ്ശാല മണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ , ബ്ലോക്ക് സ്റ്റാന്റിങ് കമ്മറ്റിചെയര്‍മാന്‍ കുടപ്പനമൂട് ഷാജഹാന്‍, അരുണ്‍ സി പി, പ്രവാസി റിട്ടേണ്‍ കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി കെ.ജി മംഗള്‍ദാസ്സ്, സേവാദള്‍ ജില്ലാചെയര്‍മാന്‍ രാധാക്രഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍ കെ കുമാരി, ജോയിസ്സ്, ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ പൂഴനാട് സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."