HOME
DETAILS

ഭക്തരെ കബളിപ്പിച്ച് ആഭരണവും പണവും കൈക്കലാക്കിയ പൂജാരിയും യുവതിയും റിമാന്‍ഡില്‍

  
backup
April 13 2018 | 01:04 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%95%e0%b4%ac%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%ad%e0%b4%b0%e0%b4%a3

 

കഴക്കൂട്ടം: ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്ത്രീകളായ ഭക്തരെ കബളിപ്പിച്ച് ആഭരണങ്ങളും പണവും കൈക്കലാക്കിയ കേസില്‍ അറസ്റ്റിലായ ക്ഷേത്ര പൂജാരിയെയും സഹായിയായ യുവതിയെയും കോടതി റിമാന്‍ഡ് ചെയ്തു.
അണിയുന്ന ആഭരണങ്ങള്‍ ഒരുമാസം വിഗ്രഹത്തിന് മുന്നില്‍ പൂജയ്ക്കായി വച്ചശേഷം തിരികെ ധരിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാള്‍ ആഭരണങ്ങള്‍ വാങ്ങിയിരുന്നത്. പൂജയ്ക്കായി വന്‍തുക വാങ്ങിയശേഷം ആഭരണങ്ങള്‍ മടക്കി നല്‍കാതെ മുങ്ങുകയായിരുന്നു പതിവ്.
സംഭവത്തില്‍ ചേര്‍ത്തല പട്ടണക്കാട് കളത്തില്‍ ഭവനില്‍ രാജേഷ് (34 ) പള്ളിമണ്‍ സച്ചുഭവനില്‍ ആതിര (27 ) എന്നിവരാണ് റിമാന്‍ഡിലായത്. തുമ്പ സ്റ്റേഷന് സമീപം സ്റ്റേഷന്‍കടവ് മീനാക്ഷി ക്ഷേത്രത്തിലെ പൂജാരിയാണ് അറസ്റ്റിലായ രാജേഷ്. ക്ഷേത്രത്തില്‍ പതിവായെത്തിയിരുന്ന വീട്ടമ്മയില്‍ നിന്ന് രണ്ടര പവന്‍ മാലയും 28000 രൂപയും വാങ്ങി ഇയാള്‍ മുങ്ങിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇയാള്‍ ജോലിനോക്കിയിരുന്ന കടയ്ക്കല്‍ ശിവക്ഷേത്രം ,ഓയൂര്‍, നിലയ്ക്കാമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഭക്തരെ പൂജയുടെ ഗുണങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിയെടുക്കുന്ന ആഭരങ്ങള്‍ വിവിധയിടങ്ങളില്‍ പണയം വെക്കുന്നത് സഹായിയും ഇപ്പോള്‍ ഒപ്പം താമസിക്കുന്ന ആതിരയായിരുന്നു.
നിലയ്ക്കാമുക്കിലും ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനങ്ങളിലും തട്ടിയെടുത്ത സ്വര്‍ണത്തില്‍ ചിലവ പണയം വച്ചതായും ബാക്കിയുള്ളവ വില്‍പന നടത്തിയതായും അന്വോഷണത്തില്‍ കണ്ടെത്തി.
ഇപ്പോള്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ അന്വോഷണം നടത്തുമെന്ന് തുമ്പ ക്രൈം എസ്.ഐ കുമാരന്‍ പറഞ്ഞു.
തുമ്പ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥരായ രാജേഷ്, അരുണ്‍, ജയകൃഷ്ണന്‍, ഡബ്ലിയു.സി.പി.ഒ ജാഫിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  37 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  42 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago