തനൂജയുടെ ദുരൂഹ മരണം ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലേക്ക്
പുനലൂര്‍: പത്തനാപുരം പാടം സ്വദേശി സ്കൂള്‍ ജിവനക്കാരി തനൂജയുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കഴിഞ്ഞ മാസം 28നാണ് കഴുത്തില്‍ ഇലക്ട്രിക് വയര്‍ കുരുങ്ങി മരിച്ച നിലയില്‍ പാലക്കുന്നില്‍ ഊഴത്തില്‍ വീട്ടില്‍ ദിലീപ് കുമാറിന്റെ ഭാര്യ തനൂജയെ (42) വീട്ടിനുള്ളില്‍ കണ്ടെത്തിയത് ആത്മഹത്യ ആണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇലക്ട്രിക് ഷോക്കേറ്റാണ് എന്നാണു പൊലിസ് ഭാഷ്യം.അന്വേഷണം ശരിയായ ദിശയിലല്ലെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
നാട്ടുകാര്‍ പ്രതിഷേധത്തില്‍ ലോക്കല്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട എസ്.പി ഐ.ജി മുഖ്യമന്ത്രി എന്നിവര്‍ക്ക് ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."