എസ്.വൈ.എസ് മജ്ലിസുന്നൂറും ആദര്‍ശ സെമിനാറും നടത്തി
കൊല്ലം: എസ്.വൈ.എസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണനല്ലൂരില്‍ മജ്ലിസുന്നൂര് ജില്ലാ പ്രതിനിധി സംഗമവും, ആദര്‍ശ സെമിനാറും നടന്നു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മൗലവി അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷനായി. മജ്ലിസുന്നൂര് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്സിന് കോയ തങ്ങള്‍ അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തടിക്കാട് ശരീഫ് കാശ്ഫി, എന്‍.ആര് തല്‍ഹത്ത് അമാനി സംസാരിച്ചു.
തുടര്‍ന്ന് നടന്ന ആദര്‍ശ സമ്മേളനം സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി തടിക്കാട് സഈദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എസ് അഹമ്മദ് ഉഖൈല്‍ അധ്യക്ഷനായി. സെക്രട്ടറി കുണ്ടറ അബ്ദുള്ള, മുഹമ്മദ് സിയാദ് കേരളപുരം, അബ്ദുല്‍ ജവാദ് ബാഖവി, ഷാജഹാന് അമാനി, അയ്യൂബ് ഖാന് ഫൈസി, എസ്.എം നിലാമുദ്ദീന്‍ മുസ്ലിയാര്, എ. നവാസ് പുത്തന്‍വീട്, അനസ് കേരളപുരം, ശഹീദ് ഫൈസി, എ.ജി മുഹമ്മദ് ഹാഷിം, നിസാം മന്നാനി, കുണ്ടുമണ്‍ നിസാര്‍, എസ് ഷാനവാസ്, അബൂ ഖൈസ്, ഹാഫിള് സുഹൈല്‍ മുസ്ലിയാര്, എ. ഷാനവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."