ഓട നിര്‍മാണത്തിനെതിരേ ആക്ഷേപം
പുനലൂര്‍: നഗരത്തിലെ അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരേ മര്‍ച്ചന്റ് ചേംബര്‍ രംഗത്ത്. ദേശീയ പാതയോരത്ത് കോടികള്‍ ചിലവഴിച്ച് തുടങ്ങിയ ഓടയുടെ നിര്‍മാണത്തിലാണ് ദീര്‍ഘവീക്ഷണമില്ലാതെയും അശാസ്ത്രീയതയാണെന്നും ആക്ഷേപമുയര്‍ന്നു തുടങ്ങി.
കമ്പി ഉപയോഗിക്കാതെ വാര്‍ക്കുന്ന ഓടയ്ക്ക് ബലക്കുറവുണ്ടാകുമെന്നാണ് വിമര്‍ശനം.
ഇരുപത്തിയഞ്ചും മുപ്പതും ടണ്‍ ഭാരമുള്ള നൂറ് കണക്കിന് കൂറ്റന്‍ ടോറസ് ലോറികളാണ് ദിനംപ്രതി ദേശീയപാതയിലൂടെ ഓടുന്നത്.
ഇവ വശത്ത് പാര്‍ക്ക് ചെയ്യുമ്പോഴും വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോഡിറക്കുകയും കയറ്റുകയും ചെയ്യുമ്പോള്‍ കമ്പിയില്ലാത്ത കോണ്‍ക്രീറ്റായതിനാല്‍ ഓട ഇടിയാനാണ് സാധ്യത.
ഓടയുടെ വശം റോഡില്‍ നിന്നും ഉയരത്തിലായതിനാല്‍ വെള്ളം ഒഴുക്ക് തടസപ്പെടുമെന്നതും പുതിയ കലുങ്ക് നിര്‍മാണമോ പഴയ കലുങ്കുകള്‍ പുനരുദ്ധരിക്കാത്തതും പദ്ധതി പ്രയോജനപ്രദമാകില്ലെന്നും അഭിപ്രായമുണ്ട്.
ദേശീയപാതയുടെ സ്ഥലം കൈയേറിയവരടക്കം ചില വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുവാന്‍ നീക്കം നടക്കുന്നതായും ഇതിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."