കെ.എസ്.ടി.പി റോഡില്‍ അപകടം ഒഴിവാക്കണം: കലക്ടര്‍
കാസര്‍കോട്: കാഞ്ഞങ്ങാട് - കാസര്‍കോട് കെ എസ് ടി പി റോഡില്‍ അപകടം കുറക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ കെ.എസ്.ടി.പി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റോഡ് പണി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദ്ദേശം.
27 കിലോമീറ്റര്‍ ആണ് കെ.എസ്.ടി.പി റോഡിന്റെ ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയായിട്ടുളളത്. ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയായിട്ടുളള അഞ്ച് സ്ഥലങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതായി ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഉണ്ടായ 28 വാഹനാപകടങ്ങളില്‍ ആറ് പേരാണ് മരിച്ചത്. അതിനാല്‍ അപകടം കുറക്കാന്‍ സാധ്യമായ എല്ലാ സംവിധാനങ്ങളും ഈ മാസം 30 നകം ഉറപ്പ് വരുത്തണം.
റോഡിനോട് ചേര്‍ന്നുളള അപ്രോച്ച് റോഡുകളില്‍ ഹംപുകള്‍ സ്ഥാപിക്കും, റോഡുകളുടെ വശങ്ങളില്‍ പെയിന്റിംഗ് നടത്തുകയും ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. 344 സ്ഥലങ്ങളിലാണ് കെ.എസ്.ടി.പി ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
ഈ ലൈറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് ലൈറ്റുകള്‍ സ്ഥാപിക്കണം. റോഡിന്റെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കണം. അരികിലുളള വീടുകള്‍ക്ക് ഡ്രൈനേജ് സംവിധാനം മൂലം ദുരവസ്ഥ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."