കോതമംഗലത്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യു.ഡി.എഫ് വിടും
കോതമംഗലം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിഘടിത പ്രവര്‍ത്തനത്തില്‍ അസ്വസ്ഥരായ കോതമംഗലത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യു.ഡി.എഫ് വിടാനൊരുങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം കോണ്‍ഗ്രസിലെ വിഭാഗീയതയും ഗ്രൂപ്പിസവും ആണെന്ന് യോഗം വിലയിരുത്തി.
കേരള കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള കാര്‍ഷിക ഭൂപണയ ബാങ്ക് തിരഞ്ഞെടുപ്പില്‍ പോലും ജേക്കബ് വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ ഭരിക്കുന്ന ബാങ്കില്‍ ഘടകകക്ഷികളുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല. മാര്‍ക്കറ്റ് സൊസൈറ്റിയിലും ഇതുതന്നെ സംഭവിച്ചു . തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സഹകരണ ബാങ്കിലും ഇത് ആവര്‍ത്തിക്കുകയാണ്.
മാത്രമല്ല മുന്നണിയില്‍ നിന്നും പോയ മാണി വിഭാഗം വിഭാഗത്തെ ഉള്‍ക്കൊള്ളിച്ച് പാനല്‍ പുറത്തുവിടുകയും ചെയ്തു. യു.ഡി.എഫ് യോഗത്തില്‍ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ആളെക്കൂട്ടാന്‍ മാത്രമായി നിന്നു കൊടുക്കേണ്ടെന്നും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ഇ.എം മൈക്കിള്‍ അധ്യക്ഷനായി. ഹൈപ്പര്‍ കമ്മിറ്റിഅംഗം മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. ആന്റണി പാലക്കുഴി, ജെയിംസ് വെട്ടിക്കുഴ, സി.കെ ജോര്‍ജ്, പി.വി അവരാച്ചന്‍, ബിനോയ്.സി പുല്ലന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."