ജാര്‍ഖണ്ഡിലെ പോപ്പുലര്‍ഫ്രണ്ട് നിരോധനം രാജ്യദ്രോഹപരം: പണ്ഡിത ഐക്യദാര്‍ഢ്യസംഗമം
കോട്ടയം: പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യദ്രോഹപരവും ഭരണഘടനാ വിരുദ്ധവും അപലപനീയവുമെന്ന് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി കോട്ടയം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച പണ്ഡിത ഐക്യദാര്‍ഢ്യസംഗമം അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഹിന്ദുത്വഭീകരവാഴ്ചയെ ജനാധിപത്യപരമായും ഭരണഘടനാപരമായും പ്രതിരോധിക്കുന്ന സംഘടനായാണ് പോപ്പുലര്‍ ഫ്രണ്ട്. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരേ ശക്തമായ ഐക്യനിര ഉയര്‍ന്നുവരണമെന്നും സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു. അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയും കോട്ടയം താജ് ജുമാ മസ്ജിദ് ചീഫ് ഇമാമുമായ എ.പി ഷിഫാര്‍ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന സംഘടനകളെ നിരോധിക്കപ്പെട്ടാലും അവ വളര്‍ന്ന് പന്തലിച്ച് പടവൃക്ഷമായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസ ഫാളില്‍ മമ്പഈ അധ്യക്ഷത വഹിച്ചു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബ്്ദുല്‍ നാസിര്‍ ബാഖവി വിഷയാവതരണം നടത്തി. സംസ്ഥാന സമിതി അംഗം അബ്്ദുറസാഖ് മൗലവി പ്രമേയം അവതരിപ്പിച്ചു. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, നിസാര്‍ മൗലവി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി (ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), പി ഇ മുഹമ്മദ് സക്കീര്‍ (ജമാഅത്ത് ഫെഡറേഷന്‍), മുഹമ്മദ് നദീര്‍ മൗലവി അല്‍ബാഖവി (ഈരാറ്റുപേട്ട പുത്തന്‍പള്ളി മുസ്്‌ലിം ജമാഅത്ത് ചീഫ് ഇമാം), ഇ എ അബ്്ദുല്‍ നാസര്‍ അല്‍ കൗസരി (ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ), അഡ്വ. സി ജെ ജോസ് (എന്‍സിഎച്ച്ആര്‍ഒ), എന്‍ ഹബീബ് (എംഎസ്എസ്), സിറാജുദ്ദീന്‍ മൗലവി (താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം), യു നവാസ് (എസ്ഡിപിഐ), സുലൈമാന്‍ മൗലവി (പ്രവാസി ഫോറം), സി എച്ച് നിസാര്‍ മൗലവി (പോപുലര്‍ ഫ്രണ്ട്), സലിം മൗലവി അല്‍ഖാസിമി (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."