ആസിഫയ്ക്കു നീതി കിട്ടുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഭീഷണിപ്പെടുത്തി ആജ്ഞാപിച്ചിടത്തുനിന്നു നമുക്ക് അതി കഠിനമായ വേദനയോടെ, ഏറെക്കുറെ ഉറപ്പിക്കാം. ഒരിക്കലും നീതി കിട്ടാത്ത കൊടും കുറ്റകൃത്യമായി ഇത് അവശേഷിക്കുമെന്ന്.
ആസിഫയുടെ കൊലപാതകികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയ ജമ്മുകശ്മീരിലെ മന്ത്രിമാരായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയും നേരത്തെയും പ്രദേശത്ത് ഗുജ്ജര്‍ബക്കര്‍വാള്‍ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.
ആസിഫാ കേസിലെ പ്രതിയായ സ്‌പെഷ്യല്‍ പൊലിസ് ഓഫിസര്‍ ദീപക് ഖജൂരിയക്ക് വേണ്ടി ദേശീയപതാകയുമേന്തി ഹിന്ദു ഏകതാ മഞ്ച് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരാണ് ഈ നേതാക്കള്‍. ഇനിയും നാം പ്രതീക്ഷിക്കണോ ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന്?
Also Read: കശ്മീര്‍ ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: പ്രതികളിലൊരാള്‍ വന്നത് മീററ്റില്‍ നിന്ന്
2016ല്‍ കത്‌വയിലെ ഗുജ്ജറുകള്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൗധരി ലാല്‍ സിങ്ങിന്റെ വീട്ടിലെത്തിയപ്പോള്‍ 1947ലെ മുസ്‌ലിം കൂട്ടക്കൊല ആവര്‍ത്തിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് അന്ന് ചെയ്തത്.
1947ല്‍ ഹരിസിങ്ങിന്റെ സൈന്യം കശ്മീരിലെ മുസ്‌ലിംകളെ വെടിവച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ചൗധരി ലാല്‍ സിങ് അന്ന് ഭീഷണിപ്പെടുത്തിയത്.
കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് സൈനിക അര്‍ധസൈനിക വിഭാഗങ്ങളും പൊലിസ് സേനയും ആണെന്നതാണ് മറ്റൊരു സത്യം.
കൂനന്‍ പുഷ്‌പോറ എന്ന ഗ്രാമത്തില്‍ ഒരു രാത്രി അര്‍ധസൈനിക വിഭാഗം കൂട്ടബലാല്‍സംഗം ചെയ്തത് അറുപതിനടുത്തു മുസ്‌ലിം സ്ത്രീകളെയാണ്. 'മൂന്നു സൈനികര്‍ ചേര്‍ന്ന് എന്നെ കയറി പിടിച്ചു. എട്ടുപത്ത് പട്ടാളക്കാര്‍ എന്നെ മാറി മാറി ബലാല്‍സംഗം ചെയ്തു. അവരുടെ കൈയ്യില്‍ വലിയ ടോര്‍ച്ച് ഉണ്ടായിരുന്നു. ഞാന്‍ ശബ്ദിക്കുമ്പോളൊക്കെ അവ ആ ടോര്‍ച്ച് കോണ്ട് എന്റെ നഗ്‌നശരീരത്തില്‍ കുത്തി വേദനിപ്പിക്കുകയായിരുന്നു.'
ക്രൂരമായ ആ സംഭവത്തെ അതിജീവിച്ച സ്ത്രീകളിലൊരാളുടെ അനുഭവമാണ് മുകളിലേത്. കുനന്‍ പോഷ്‌പോറ കൂട്ട മാനഭംഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി 10 വയസ്സുകാരിയും പ്രായം കൂടിയ സ്ത്രീ എണ്‍പതുകാരിയും ആണ്. സംഭവത്തിലെ സൈനികര്‍ക്ക് അര്‍ഹമായ ശിക്ഷനല്‍കിയില്ലെന്ന് മാത്രമല്ല, കൃത്യമായി അന്വേഷണം നടത്തിയ കമ്മറ്റികളുടെ റിപ്പോര്‍ട്ട് സഹിതം പൂഴ്ത്തി വക്കുകയായിരുന്നു കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍.
Also Read: കത്‌വ, ഉന്നാവോ: കോണ്‍ഗ്രസ് അര്‍ധരാത്രി മാര്‍ച്ചില്‍ ഇന്ത്യഗേറ്റ് ‘കത്തി’
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ സൈനികാതിക്രമത്തില്‍ കാശ്മീരില്‍ കൊല്ലപ്പെട്ടത് 144 കുട്ടികളാണ്. ദി ജമ്മു ആന്‍ഡ് കാശ്മീര്‍ കൊളിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കാശ്മീരില്‍ തുടരുന്ന മനുഷ്യാവകാശലംഘനങ്ങളുടെ വെളിപ്പെടുത്തല്‍.
ഇതുവരെയും ഈ കൊലപാതകങ്ങളില്‍ ഒരാളെ പോലും ശിക്ഷിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പൊലിസിന്റെയും സൈനികഅര്‍ധ സൈനിക വിഭാഗങ്ങളുടെയും വെടിവയ്പ്പുകളിലാണ് പതിനേഴു വയസിനു താഴെ പ്രായമുള്ള 144 കുട്ടികള്‍ കൊല്ലപ്പെട്ടത്. ഇനിയും നാം വിശ്വസിക്കണോ ആസിഫയുടെ കാര്യത്തില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കുമെന്ന്?
ഹിന്ദുത്വ ഭീകര സംഘങ്ങളും ബ്രാഹ്മണ കുടുംബങ്ങളും ഗവണ്മെന്റ് ഉദ്യോഗസ്ഥരും പൊലിസ് സേനയും ഒന്നിച്ചുനിന്നാണ് നാട്ടിലെ മുസ്‌ലിം കുടുംബങ്ങളെ ഭീതിപ്പെടുത്തി ഓടിക്കാന്‍ എട്ടുവയസ്സുകാരിയെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്തു കൊന്നത്. പെണ്‍കുട്ടിയില്‍ കാമപൂര്‍ത്തീകരണം മാത്രമായിരുന്നില്ല ലക്ഷ്യം. മതം തന്നെയാണ് പ്രശ്‌നം.
പ്രധാന പ്രതി വിവരം പുറത്തറിയാതിരിക്കാന്‍ പൊലിസിനു നല്‍കിയത് ഒന്നരലക്ഷം രൂപയാണ്. ഹിന്ദു ഏകതാ മഞ്ച് എന്ന ഹിന്ദുത്വ ഭീകര സംഘടന പ്രതികള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ബിജെപി മന്ത്രിമാരായ ലാല്‍ സിംഗ് , ചന്ദര്‍ പ്രകാശ് ഗംഗാ എന്നിവരും കൊലയാളികളോടൊപ്പമാണ്. കുറ്റപത്ര പ്രകാരം കൊലപാതകത്തിന്റെ സൂത്രധാരന്‍ റിട്ട ഗവ: റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാം ആണ്. സ്‌പെഷ്യല്‍ പൊലിസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ്യ , സുരീന്ദര്‍ കുമാര്‍ , അസി: സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത , ഹെഡ് കോണ്‍സബിള്‍ തിലക് രാജ് , പ്രദേശവാസിയായ പര്‍വേശ് കുമാര്‍ എന്നിവരാണ് പ്രതികള്‍.
Also Read: കത്‌വ ബലാത്സംഗക്കൊലക്കു പിന്നില്‍ പാകിസ്താന്‍- ബി.ജെ.പി എം.പിയുടെ കണ്ടെത്തല്‍
ഹിന്ദുത്വവാദികളായ സര്‍ക്കാരില്‍നിന്ന് മറ്റൊരു ആസിഫയെ രക്ഷിക്കാന്‍ ഇനിയും നാം എന്താണ് ചെയ്യേണ്ടത്?
ഹിന്ദുത്വ സംഘങ്ങളുടെ ഭീഷണി കൂടിവരുന്നതിന്റെയും സര്‍ക്കാരിന്റെ അവഗണനയുടെയും പശ്ചാത്തലത്തില്‍ ജമ്മു പ്രവിശ്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യേകിച്ചും നാടോടികളായ ഗുജ്ജറുകള്‍ക്കും ബേക്കര്‍വാലകള്‍ക്കും ഇടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അങ്ങനെയെത്രയെത്ര പ്രതിഷേധങ്ങള്‍ അവിടങ്ങളില്‍ ഉയര്‍ന്നു. നീതി അന്നും ഒളിച്ചുനിന്നു. അല്ലെങ്കില്‍ കുഴിച്ചുമൂടി.
കശ്മീരില്‍ ഗുജ്ജറുകളും ബക്കര്‍വാലുകളും എസ്.ടി വിഭാഗത്തില്‍പ്പെടുന്നവരാണ്. കശ്മീരിലെ ഏറ്റവും കൂടുതലുള്ള ഷെഡ്യൂള്‍ഡ് ട്രൈബല്‍ വിഭാഗമാണ് ഗുജ്ജറുകള്‍. ഇവിടെത്തെ 99.3 ശതമാനം ഗുജ്ജറുകളും ബക്കര്‍വലുകളും ഇസ്‌ലാം മതം പിന്തുടരുന്നവരാണ്.
കത്‌വ, സാംബ. ജമ്മു ജില്ലകളില്‍ നേരത്തെ നിരവധി തവണ ഗുജ്ജര്‍ബക്കര്‍വാല വിഭാഗങ്ങള്‍ക്കെതിരെ കുടിയൊഴിപ്പിക്കല്‍ ഉള്‍പ്പടെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ആസിഫയെന്ന 8 വയസുകാരിയെ ജനുവരി പത്തിന് കൂട്ടബലാത്സംഗം നടത്തി കൊന്നുകളഞ്ഞത്.
മൂന്നു തവണയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്. രണ്ടു പൊലിസുകാരടങ്ങുന്ന ആറുപേരുടെ സംഘം ആ കുഞ്ഞിനെ മാറിമാറി പീഡിപ്പിച്ചു. അതിനുമുന്‍പ്, മയക്കുമരുന്ന് നല്‍കി ക്ഷേത്രത്തിലെ 'ദേവസ്ഥാന'ത്ത് ഉറക്കിക്കിടത്തി.
പൂജകള്‍ നടത്തി. കാമസംതൃപ്തിക്ക് വേണ്ടി ദാഹിച്ചിരുന്ന ഒരുത്തനെ അങ്ങു ദൂരെ ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നു വിളിച്ചുവരുത്തി. എല്ലാവരും ആര്‍ത്തിതീരുവോളം ഭോഗിച്ചു. എന്നിട്ട് കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു.
കൊല്ലുന്നതിന് മുന്‍പ് കൂട്ടത്തിലെ പൊലിസുകാരന് ഒരാഗ്രഹം, അവസാനമായി ഒന്നുകൂടെ- എല്ലാവരും മാറിനിന്ന് സഹകരിച്ചു കൊടുത്തു. പിന്നെ കൊന്നു. മരിച്ചുവെന്ന് ഉറപ്പായിട്ടും കരിങ്കല്ലുകൊണ്ട് തലയടിച്ചുപൊളിച്ചു. സമീപത്തെ വനത്തില്‍ കൊണ്ടുപോയി തള്ളി.
നിലവിളികളും പ്രതിഷേധങ്ങളും ഹാഷ്ടാഗ് സമരമുറകളും പതിയെ കെട്ടടങ്ങും. ആസിഫയാണ് ഇന്ത്യയെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പുതിയ ആസിഫമാര്‍ വാര്‍ത്തകളില്‍ നിറയും. ന്യായവും നീതിയും നഷ്ടപ്പെട്ട നവ ഇന്ത്യയില്‍ ആസിഫയ്ക്ക് നീതിലഭിക്കുമെന്ന് വിശ്വസിക്കുന്നതെങ്ങനെ ?
നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ, ആ എട്ടു വയസുകാരിക്ക് മോദിയുടെ ഇന്ത്യയില്‍ നീതി ലഭിക്കുമെന്ന് ?
എങ്കില്‍, നിങ്ങളുടെ പ്രതികരണങ്ങള്‍ താഴേ കാണുന്ന കമന്റ് ബോക്‌സില്‍ എഴുതുക. യഥാര്‍ഥ ഇന്ത്യ ഉയര്‍ന്നെണീക്കട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."