ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ 48 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ചു
അടിമാലി: ഇടുക്കിയിലെ കാര്‍ഷിക ഭൂപ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ജനങ്ങള്‍ സമരങ്ങള്‍ നടത്തുമ്പോള്‍ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി ഇടുക്കിക്കാരെ ഇരകളായികാണുന്നവര്‍ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ 48 മണിക്കൂര്‍ ഉപവാസസമര സമാപന യോഗം ഉദ്ഘാടനം ചെയ്ത് കൂമ്പന്‍പാറയില്‍ സംസാരിക്കുകയായിരുന്നു എം.പി. ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഉദ്യോഗസ്ഥ ഭരണമേധാവിത്വം വളര്‍ന്നുവരുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ടതുപോലെ നിയമങ്ങളുണ്ടാക്കുവാനാണെങ്കില്‍ നിയമ നിര്‍മ്മാണ സഭ എന്തിനെന്ന ചോദ്യം ജനങ്ങളിലുണ്ടായിരിക്കുന്നതായും എം.പിചൂണ്ടിക്കാട്ടി. ഫ്രാന്‍സിസ് ജോര്‍ജ്ജിന് നാരങ്ങാനീര് ജോയ്‌സ് ജോര്‍ജ്ജ് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.
പി.സി ജോസഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി പോളി ആമുഖ പ്രസംഗം നടത്തി.
ഇന്‍ഫാം ദേശീയ സെക്രട്ടറി ഡോ. എം.സി ജോര്‍ജ്ജ്, സംസ്ഥാന ചെയര്‍മാന്‍ ഫാ. ജോസ് മോനിപ്പള്ളി, ജോസ് ഇടപ്പാട്ട്, ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ആന്റണി മുനിയറ, കെ.ആര്‍ വിനോദ്, എന്‍.എം കുര്യന്‍, പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായ മാത്യൂ സ്റ്റീഫന്‍, ജോസ് വള്ളമറ്റം, ജോര്‍ജ്ജ് അഗസ്റ്റിന്‍, ജോസ് പൊട്ടംപ്ലാക്കല്‍, ജില്ലാ പ്രസിഡന്റുമാരായ നോബിള്‍ ജോസഫ്, ഷൈസണ്‍ മങ്കുഴ, യൂത്ത് ഫ്രണ്ട് കര്‍ഷക യൂണിയന്‍ കെ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റുമാരായ അഡ്വ.മൈക്കിള്‍ ജെയിംസ്, വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍, കൊച്ചറ മോഹനന്‍ നായര്‍, ജോണ്‍സണ്‍ മലേക്കുടി, സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോസ് പുല്ലന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."