ദേശീയപാത വികസനം: അന്യായ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ലെന്ന് രാജു അപ്സര
ആലപ്പുഴ : ദേശീയപാത മുപ്പതര മീറ്ററില്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും അന്യായമായ് വ്യാപാരികളെ കുടിയൊഴിപ്പിക്കാന്‍ വന്നാല്‍ കേരളത്തില്‍ രണ്ടാം വിമോചന സമരത്തിന് ആരംഭം കുറിക്കേണ്ടി വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത ഭുമി തരിശായി കിടക്കുകയും ആ സ്ഥലത്ത് നാല് വരിപ്പാത സുഗമമായി പണിയാം എന്നിരിക്കെ വീണ്ടും സ്ഥലം ഏറ്റെടുത്ത് വ്യാപാരികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തെ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ്.
വ്യാപാരികള്‍ക്ക് ന്യായമായ പുനരധിവാസമോ അല്ലങ്കില്‍ ആത്മഹത്യ ചെയ്യാന്‍ മൂന്ന് മുഴം കയറോ തന്നാല്‍ മതി. അതില്‍ ഏത് വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്നും രാജു അപ്സര പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് തൊഴില്‍ സംരക്ഷണ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജു അപ്സര
ജില്ലാ ജനറല്‍ സെക്രട്ടറി വി.സബില്‍രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.എസ്.മുഹമ്മദ്, പ്രതാപന് സൂര്യാലയം, വര്‍ഗ്ഗീസ് വല്ലാക്കല്‍, വി.സി.ഉദയകമാര്‍, ആര്.സുഭാഷ്, സജു പാര്‍ത്ഥസാരഥി, ബാബുജിജയ്ഹിന്ദ്, ജില്ലാ സെക്രട്ടറിമാരായ പി.സി.ഗോപാലകൃഷ്ണന്, തോമസ് കണ്ടഞ്ചേരി മുജീബ് റഹ്മാന്, എ.കെ.ഷംസുദ്ദീന്, മുഹമ്മദ് നജീബ്, ഐ.ഹലീല്‍, വേണുഗോപാലക്കുറുപ്പ് ,രക്ഷാധികാരി അശോകപ്പണിക്കര്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നസീര്‍ പുന്നക്കല്‍,ഹരിനാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നേരത്തെ കല്ല് പാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ജില്ലാ താലൂക്ക് നിയോജക മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."