പിന്നില്‍നിന്നു കുത്തുന്നവരെ ഈഴവ സമുദായം തിരിച്ചറിയും: വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍: ഈഴവ സമുദായത്തെ പിന്നില്‍ നിന്നു കുത്തുന്നവരെ സമുദായ തിരിച്ചറിയുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചറിയാനുള്ള വിവേകം ചെങ്ങന്നൂരിലെ സമുദായ അംഗങ്ങള്‍ക്ക് ഉണ്ടെന്നു വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയനിലെ 6331-ാം നമ്പര്‍ പാണ്ടനാട് മുറിയായിക്കര ശാഖയില്‍ പുതിയതായി നിര്‍മിച്ച ഗുരുക്ഷേത്ര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
6000 കോടിയില്‍പരം രൂപ ഈഴവ സമുദായത്തിലെ സ്ത്രീകള്‍ വായ്പ എടുത്ത് സാമ്പത്തിക ഉന്നമനത്തിലൂടെ വന്‍നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ മൈക്രോഫിനാന്‍സ് പദ്ധതിയെ അട്ടിമറിച്ചു സാമ്പത്തിക കൊള്ള നടത്തിയ പരാതിയുണ്ട്. അത്തരക്കാരുടെ സ്ഥാനം ജയിലിലായിരിക്കുമെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പു നല്‍കി. മൈക്രോഫിനാന്‍സില്‍ യോഗത്തിന്റെ കൈകള്‍ ശുദ്ധമാണെന്നും അതുകാലം തെളിയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ യൂനിയന്‍ നടപ്പിലാക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹഭവന പദ്ധതിയില്‍ പുലിയൂര്‍ 2641-ാം നമ്പര്‍ പുലിയൂര്‍ ശാഖാ അംഗവും വിധവയുമായ സവിതാ മഹേഷിനു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിച്ചു.
ക്ഷേത്ര നടപ്പന്തല്‍ യൂനിയന്‍ കണ്‍വീനര്‍ സുനില്‍ വള്ളിയിലും പാണ്ടനാട് ഗ്രാമപഞ്ചായത്ത് അംഗം ഫിലോമിനാ സെബാസ്റ്റ്യന്‍ കാണിക്കവഞ്ചിയും സമര്‍പ്പിച്ചു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍ മുഖ്യപ്രഭാഷണവും നടത്തി.
യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ പുല്ലാമഠം, മുന്‍ യൂണിയന്‍ സെക്രട്ടറി അഡ്വ.എന്‍. ആനന്ദന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സിന്ധു.എസ്. ബൈജു, എസ്. ദേവരാജന്‍, കെ.ആര്‍. മോഹനന്‍, സജി വട്ടമോടി, ഇ.എന്‍.മനോഹരന്‍, വനിതാസംഘം കേന്ദ്രസമിതി അംഗം സുലു വിജീഷ്, വനിതാസംഘം യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ രതി മോഹന്‍, ശാഖാ വൈസ് പ്രസിഡന്റ് എന്‍. പൊന്നപ്പന്‍, യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ വിനീത് മോഹന്‍, യൂത്ത്മൂവ്‌മെന്റ് കണ്‍വീനര്‍ വിജിന്‍ രാജ്, വനിതാസംഘം കണ്‍വീനര്‍ അമ്പിളി മഹേഷ്, യൂത്ത്മൂവ്‌മെന്റ് വൈസ് ചെയര്‍മാന്‍ സതീഷ്ബാബു, എന്‍.എസ്.എസ്. കരയോഗം സെക്രട്ടറി കെ.ജി. ചന്ദ്രമോഹനന്‍, കെ.പി.എം.എസ്. കമ്മറ്റി കണ്‍വീനര്‍ പി.കെ. മനോഹരന്‍, വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന ട്രഷറര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു.
ശാഖാ പ്രസിഡന്റ് പി.എസ്. ഉണ്ണികൃഷ്ണന്‍ സ്വാഗതവും യൂണിയന്‍ കമ്മറ്റിയംഗം സജീവ് വി.എസ്. കൃതഞ്ജതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."