കേരളം ജീവിക്കാന്‍ ഭയക്കേണ്ട നാടായി: ആര്യാടന് ഷൗക്കത്ത്
കൊല്ലങ്കോട്: കേരളം ജീവിക്കാന്‍ ഭയക്കേണ്ട നാടായി മാറിയെന്ന് സംസ്ക്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത്. പാര്ട്ടിക്കാര് പ്രതിയോഗികളെ വെട്ടികൊല്ലുമ്പോള് പൊലിസുകാര്‍ നിരപരാധികളെ തല്ലിക്കൊന്നുന്നു. ആദിവാസി യുവാവിനെ ഭക്ഷണം മോഷ്ടിച്ചെന്നു പറഞ്ഞ് തല്ലിക്കൊല്ലുന്നു.
എതിര്‍ശബ്ദത്തെ ഇല്ലായ്മചെയ്യുന്ന രാഷ്ട്രീയ ഫാസിസമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കുറ്റപ്പെടുത്തി. സംസ്കാര സാഹിതി വാളല്ല എന്‍ സമരായുധം കലാജാഥക്ക് കൊല്ലങ്കോട്ട് നല്കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. വാസുദേവനുണ്ണി ഉദ്ഘാടനം ചെയ്തു.
സാഹിതി നിയോജകമണ്ഡലം ചെയര്മാന് ടി.ആര് രതീഷ് അധ്യക്ഷനായി. സാഹിതി സംസ്ഥാന കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, ജില്ലാ ചെയര്മാന് ബോബന് മാട്ടുമന്ത, ഡി.സി.സി സെക്രട്ടറിമാരായ എന്‍.ദിവാകരന്, സി.എച്യുതന് നായര്‍, യു.ഡി.എഫ് ചെയര്മാന് ആന്റണി മതിപ്പുറം, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുന്ദരേശന്, ഹരിദാസ് മച്ചിങ്ങല്‍, ബീന ജയന്, ടി.വി മുരളീകൃഷ്ണന് പ്രസംഗിച്ചു. രാഷ്ട്രീയ ഫാസിസത്തിനെതിരായ തെരുവുനാടകവും അവതരിപ്പിച്ചു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നല്കിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീകണ്ഠന് ഉദ്ഘാടനം ചെയ്തു. ഹരിദാസ് മച്ചിങ്ങല്‍ അധ്യക്ഷനായി. സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്, ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി രാജേഷ്, സെക്രട്ടറി സി. ബാലന്. ഡോ. കെ.വി മനോജ്, വി. വിനൂപ് പ്രസംഗിച്ചു. ആലത്തിയൂരിലും സ്വീകരണം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."